സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ മലയാളി യുവതി യുഎസിലെ ഹൂസ്റ്റണില്‍ അന്തരിച്ചു

0 second read

ഡാലസ്: സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ മലയാളി യുവതി യുഎസിലെ ഹൂസ്റ്റണില്‍ അന്തരിച്ചു. മല്ലപ്പള്ളി ആനിക്കാട് അമ്പുക്കയത്ത് കുര്യന്‍ എബ്രാഹാമിന്റെ (മുന്‍ കേരളാ ഇന്‍ഡസ്ട്രീസ് എംഡി.) മകന്‍ അനീഷിന്റെ (എബ്രാഹാം കുര്യന്‍, കംപ്യൂട്ടര്‍ എഞ്ചിനീയര്‍ ) ഭാര്യ തനൂജ (38 ) ആണു മരിച്ചത്.

സംസ്‌കാരം മേയ് 5 വ്യാഴാഴ്ച ഡാലസ് മാര്‍ത്തോമാ പള്ളി ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ ( ഇന്ത്യന്‍ സമയം രാത്രി 11.30 ) നടക്കും. പരേതയുടെ പിതാവ് തിരുവനന്തപുരം കവടിയാര്‍ പറമ്പില്‍ പരേതനായ പി. ജി. മാത്യു. മാതാവ് ആലീസ് ചെറിയാന്‍

തനൂജ യൂണൈറ്റഡ് ഹെല്‍ത്ത്‌കെയറില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വിര്‍ജീനയിലെ ആക്റ്റിവ് ചര്‍ച്ച് മെംബര്‍ ആയിരുന്നു. അവസാന മുഹൂര്‍ത്തത്തില്‍ പോലും തനൂജ ദൈവത്തെ പുകഴ്ത്തി പാടുകയായിരുന്നു എന്നു കുടുബാംഗങ്ങള്‍ പറഞ്ഞു.മക്കള്‍ ടാനിയ (11) എയിഡന്‍ (8). ഏക സഹോദരി സ്മിതാ എബ്രാഹാം ഡാലസില്‍ താമസിച്ചു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സണ്ണി കോവൂര്‍ 972 955 4211 ദീപു എബ്രാഹാം: 214 529 5950 ജൂലീയാന: 972 955 8112

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…