ഫിലഡല്‍ഫിയ: ‘ആവേമരിയ’ സ്തോത്രഗീതങ്ങളുടെയും, ജപമാലയര്‍പ്പണത്തിന്റെയും, രോഗശാന്തി പ്രാര്‍ത്ഥനകളുടെയും, ദൈവസ്തുതിപ്പു കളുടെയും, ‘ഹെയ്ല്‍ മേരി’ മന്ത്രധ്വനികളുടെയും ആത്മീയ പരിവേഷം നിറഞ്ഞുനിന്ന സ്വര്‍ഗീയസമാനമായ അന്തരീക്ഷത്തില്‍ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു. വേളാങ്കണ്ണിയിലെ ആരോഗ്യ മാതാവിന്റെ തിരുസ്വരൂപം സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുന്ന ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ പരിശുദ്ധകന്യാമറിയത്തിന്റെ ജനനത്തിരുനാളും, വേളാങ്കണ്ണിആരോഗ്യ മാതാവിന്റെ തിരുനാളും ഭക്തിപുരസ്സരം ആഘോഷിക്കപ്പെട്ടു. ഷിക്കാഗോ സെ.തോമസ് സീറോമലബാര്‍ രൂപതാ മുന്‍ വികാരിജനറാളൂം, മുന്മതബോധന ഡയറക്ടറും, എം. എസ്. റ്റി. സഭയുടെ അമേരിക്കയിലെ ഡയറക്ടറുമായ റവ. ഫാ. ആന്റണി തുണ്ടത്തില്‍ തിരുക്കര്‍മ്മങ്ങള്‍ക്കു …