U.S

യുഎസില്‍ ഉപരിപഠനം: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

0 second read

വാഷിങ്ടണ്‍ : അമേരിക്കയിലെ സുരക്ഷിതത്വത്തേക്കുറിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് ശേഷമുണ്ടായ സ്ഥിതിഗതികളാണ് വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്റെ (ഐ.ഐ.ഇ. ) സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അമേരിക്കയിലെ സുരക്ഷത്വത്തെ കുറിച്ച് ഏറ്റവും അധികം ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍.ട്രംപ് മുസ്ലിം രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ ഉപരിപഠനം നടത്തുന്നത് താല്‍കാലികമായി തടഞ്ഞുവെച്ചിരുന്നു. ഈ വിഷയത്തില്‍ സുപ്രീം കോടതി തീരുമാനം വരുന്നതു വരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് താല്‍കാലികമായി നിര്‍ത്തലാക്കിയിരിക്കുകയാണ്. ട്രംപിന്റെ ഇത്തരം നടപടികളാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കിയിരിക്കുന്നത്.പത്ത് ലക്ഷത്തിലധികം വിദേശ വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ ഉപരിപഠനം നടത്തുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…