ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ ശാസ്ത്ര, സാങ്കേതികമേഖലയ്ക്കു കീര്‍ത്തിയുടെ അനശ്വരമുദ്ര ചാര്‍ത്തുന്നതിനുള്ള ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതായി ഐഎസ്ആര്‍ഒ (ഇസ്റോ) സ്ഥിരീകരിച്ചു. ലൂണാര്‍ ഓര്‍ബിറ്റ് ഇന്‍സേര്‍ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി ഇസ്റോ വ്യക്തമാക്കി. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ലാം എന്ജിന് 29 മിനിറ്റ് ജ്വലിപ്പിച്ചാണ് ചന്ദ്രയാന്‍ 3ന്റെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനം പൂര്‍ത്തിയാക്കിയത്. ഇനി ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തി പേടകത്തെ ചന്ദ്രോപരിതലത്തോട് അടുപ്പിക്കും. ഞായറാഴ്ച രാത്രി 11നാണ് ആദ്യ ഭ്രമണപഥം താഴ്ത്തല്‍. ഭൂമിയില്‍നിന്ന് …