ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വഴി ‘അമേരിക്കയിലേക്കു ട്രെയിന്‍ യാത്ര’

1 second read

അബുദാബി: ഇന്ത്യയില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വഴി അമേരിക്കയിലേക്കു ട്രെയിന്‍ യാത്ര.. ഒന്നര വര്‍ഷമായി ഉരുത്തിരിഞ്ഞ ആശയത്തിന്മേലുള്ള തുടര്‍ ചര്‍ച്ച ഇന്നും നാളെയും ഡല്‍ഹിയില്‍ ജി20 ഉച്ചകോടിയില്‍ നടക്കുമെന്നാണ് സൂചന. ഇന്ത്യ, ഇസ്രയേല്‍, യുഎഇ, യുഎസ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ഐടുയുടു ഉച്ചകോടിയില്‍ മുന്നോട്ടുവച്ച ആശയം ജി20യില്‍ ബലപ്പെടുമെന്നും സംയുക്ത റെയില്‍വേ കരാര്‍ ഒപ്പിടാന്‍ സാധ്യത ഉണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സൗദി അറേബ്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനായാല്‍ സംയുക്ത റെയില്‍ പദ്ധതിയില്‍ ചേരാന്‍ ഇസ്രയേലും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയുമായുള്ള ഇടപാടുകളില്‍നിന്ന് മറ്റു രാജ്യങ്ങളെ പിന്തിരിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഒട്ടേറെ പദ്ധതികളില്‍ ഒന്നാണ് സംയുക്ത റെയില്‍ പദ്ധതിയെന്നും പറയപ്പെടുന്നു.

ഇന്ത്യ, സൗദി അറേബ്യ, ജോര്‍ദാന്‍, തുര്‍ക്കി വഴി അമേരിക്കയിലേക്കു ട്രെയിന്‍ മാര്‍ഗം എത്തുന്ന രീതിയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. പദ്ധതിക്കു തത്വത്തില്‍ തീരുമാനമായാല്‍ അടുത്ത ഘട്ടത്തില്‍ ഇസ്രയേലിനെ കൂടി ഉള്‍പ്പെടുത്താനാകുമോ എന്നാണ് പരിശോധിക്കുക.ഇസ്രയേലിനെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന ട്രെയിന്‍ പദ്ധതിയെക്കുറിച്ച് ബെന്യാമിന്‍ നെതന്യാഹു നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. റെയില്‍ കരാര്‍ ജി20യില്‍ പ്രഖ്യാപിക്കുമെന്ന് പറയാനാകില്ലെങ്കിലും ശ്രമങ്ങള്‍ തുടരുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ പറഞ്ഞു. ഇന്ത്യയില്‍നിന്ന് മധ്യപൂര്‍വദേശം, യൂറോപ്പ് കണക്റ്റിവിറ്റി പ്രാധാന്യമര്‍ഹിക്കുന്നു.

പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഗണ്യമായ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുമെന്നും പറഞ്ഞു. ഇതേസമയം ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായി ചൈന മേഖലയിലുടനീളം അടിസ്ഥാന സൗകര്യ പദ്ധതികള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനു ബദലായും റെയില്‍ പദ്ധതിയെ കാണുന്നവരുണ്ട്.

 

 

Load More Related Articles

Check Also

പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എംജി കണ്ണന്‍ അന്തരിച്ചു

പത്തനംതിട്ട: ഡിസിസി വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് മുന്‍ പ…