അടൂര്‍: സാമ്പത്തികമായി ഏറെ പിന്നാക്കം നില്ക്കുന്ന കുടുംബത്തില്‍ നിന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി എംജി കണ്ണന് അടൂരില്‍ മത്സരിക്കാനെത്തിയത്. തൊട്ടതിനും പിടിച്ചതിനുമൊക്കെ ചെലവേറിയ ഇക്കാലത്ത് സാമ്പത്തികമായി പിടിച്ചു നില്ക്കാന് കണ്ണന് ഏറെ ബുദ്ധിമുട്ടുകയാണ്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടും കാര്യമായില്ല. ഫണ്ടില്ലാത്തതിന്റെ ബുദ്ധിമുട്ട് കെപിസിസി പ്രസിഡന്റ് തന്നെ തുറന്നു പറഞ്ഞ് വിലപിക്കുന്നത് നമ്മള് കണ്ടു. പ്രധാന എതിരാളികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം കെങ്കേമമാക്കുമ്പോള്‍ അതിനൊപ്പം ചെലവഴിക്കാന്‍ കണ്ണനുള്ള ബുദ്ധിമുട്ട് ഒടുക്കം യൂത്ത് കോണ്‍ഗ്രസുകാര്‍ തിരിച്ചറിഞ്ഞു. കണ്ണനെ സഹായിക്കാന്‍ വേണ്ടി അവര്‍ തന്നെ രംഗത്തിറങ്ങി. യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജക …