വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി അഡ്വ. കെ. പ്രതാപന്റെ തെരഞ്ഞെടുപ്പ് പര്യടനം

17 second read

അടൂര്‍: നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പന്തളം പ്രതാപന്റെ മണ്ഡല പര്യടനത്തിന് മൂന്നാം ദിവസം അടൂര്‍ നഗരസഭയിലും പന്തളം തെക്കേക്കര പഞ്ചായത്തിലുമായി നടന്നു. രാവിലെ ഒമ്പതിന് നഗരസഭയിലെ പോത്രട് ജങ്ഷനില്‍ ബിജെപി ദക്ഷിണ മേഖല ജനറല്‍ സെക്രട്ടറി ഷാജി ആര്‍. നായര്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ മാറിമാറി ഭരിച്ച മുന്നണികള്‍ അഴിമതിയുടെ കാര്യത്തില്‍ മത്സരിക്കുകയാണ്. ഇടതു പക്ഷവും വലതു പക്ഷവും മുഖ്യമന്ത്രിയുടെ ഓഫീസിനെ അഴിമതിക്കും രാജ്യവിരുദ്ധ ശക്തികളുമായി ഉപയോഗിക്കുകയാണ് കേരളത്തിലെ അഴിമതിയെക്കുറിച്ച് ബിജെപി സംസാരിക്കുമ്പോള്‍ ഇവിടുത്തെ ഇടതുപക്ഷക്കാരന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് നോക്കിയിരിക്കുകയാണ് എന്‍ഡിഎ ഇപ്രാവശ്യം മുന്നോട്ടുവെക്കുന്നത് സംശുദ്ധ ഭരണം ഇതിന് ഉദാഹരണമായി കാണിക്കുന്നത് കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാറിന് വികസന നേട്ടങ്ങളാണ്. സര്‍ക്കാര്‍ അധികാരത്തിലെത്തി ആറു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയും കേന്ദ്രസര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണം ഉന്നയിക്കുവാന്‍ പോലും പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല കേരളം ഭരിക്കുന്ന സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്തി ഭരിക്കാന്‍ ആണ് ശ്രമിക്കുന്നത് എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും ഒരുപോലെ കണ്ടുകൊണ്ട് മുന്നോട്ട് പോവുകയാണ്. കേരളത്തിലെ ഇടതു വലതു മുന്നണികള്‍ ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രമാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നാല്‍ ബിജെപി മുന്നോട്ടുവെക്കുന്നത് ഒന്നിച്ചുനിന്ന് എല്ലാവര്‍ക്കും വികസനം എത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്ഘാടനം നടന്നുകൊണ്ടിരിക്കെ സ്ഥാനാര്‍ഥി സ്ഥലത്ത് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് കാത്തുനിന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ അദ്ദേഹത്തെ സ്വീകരിച്ചു. ചുരുങ്ങിയ വാക്കുകള്‍ എന്തുകൊണ്ട് എന്‍ഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് കാര്യത്തെക്കുറിച്ച് സംസാരിച്ച് തനിക്ക് വോട്ട് ചെയ്യണം എന്ന് അഭ്യര്‍ത്ഥിച്ചു സ്വീകരണം ഒരുക്കിയ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് സ്ഥാനാര്‍ഥിയുടെ പ്രസംഗം. തുടര്‍ന്ന് സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലും ബസ് കാത്തുനിന്ന യാത്രക്കാരോട് വോട്ട് അഭ്യര്‍ത്ഥിച്ച് അടുത്ത സ്വീകരണ സ്ഥലമായ ആനന്ദപ്പള്ളി ജങ്ഷനില്‍ തുറന്ന വാഹനത്തിലേക്ക് നീങ്ങി. ആനന്ദപ്പള്ളി ജങ്ഷനിലും നിരവധി പ്രവര്‍ത്തകരാണ് ആണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനായി കാത്തുനിന്നത്.

അടൂര്‍ നഗരസഭയിലെ നിരവധി സ്വീകരണ യോഗങ്ങളില്‍ ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ധര്‍മ്മപുരത്ത് എത്തിച്ചേര്‍ന്നു തുടര്‍ന്ന് ഉച്ചഭക്ഷണത്തിനുശേഷം അടൂര്‍ നഗരസഭയിലെ ഹോളിക്രോസ് ജംഗ്ഷന്‍ മിത്രപുരം എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മിത്രപുരം ജംഗ്ഷനില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുഷ്പവൃഷ്ടി യോടെയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത് തുടര്‍ന്ന് പന്തളം തെക്കേക്കര പഞ്ചായത്ത് പറന്തല്‍ ജംഗ്ഷന്‍ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പ്രവര്‍ത്തകര്‍ പഞ്ചായത്തിലെ ആദ്യ സ്വീകരണ സ്ഥലമായ ദേവരുക്ഷേത്ര മൈതാനിയില്‍ എത്തിച്ചേര്‍ന്നു പര്യടന യാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് നല്‍കിയത് ചെണ്ടമേളത്തിലെ താലപ്പൊലിയുടെയും അകമ്പടിയോടെ സ്ഥാനാര്‍ത്ഥിയെ കര്‍പ്പൂരാരതി ഉഴിഞ്ഞ് പുഷ്പ അഭിഷേകത്തോടെ വേദിയിലേക്ക് സ്വീകരിച്ചു . ദേശീയ ജനാധിപത്യ സഖ്യം ത്തിന് എന്തുകൊണ്ട് വോട്ട് ചെയ്യണമെന്ന് ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞുകൊണ്ട് സ്വീകരണത്തിനു നന്ദി പറഞ്ഞ് വീണ്ടും യാത്ര തുടര്‍ന്നു. അടുത്ത സ്വീകരണ സ്ഥലമായ മന്നം നഗറിലും ആവേശോജ്വലമായ തുടര്‍ന്ന് പന്തളം തെക്കേക്കരയിലെ നിരവധി സ്വീകരണ യോഗങ്ങളില്‍ പ്രവര്‍ത്തകരുടെ ആവേശോജ്വലമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പറപ്പെട്ടിയില്‍ നടക്കുന്ന സമാപിച്ചു

സമാപനം സമ്മേളനം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.ജി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ സമിതി അംഗം അംഗം ഗോപകുമാര്‍, ട്രേഡേഴ്‌സ് സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രൂപേഷ് അടൂര്‍, അടൂര്‍ നഗരസഭ കൗണ്‍സിലര്‍ ശ്രീജ പ്രദീപ്, മുന്‍സിപ്പല്‍ പ്രസിഡന്റ് ജിനു, മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി പ്രദീപ് കുമാര്‍, സുനില്‍, കുമാര്‍, പ്രഭ ചന്ദ്രന്‍, ഗോപന്‍ മിത്രപുരം,ദിലീപ് കുമാര്‍, ബിജെപി പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് എ കെ സുരേഷ്, പ്രശാന്ത് കുമാര്‍ രവീന്ദ്രന്‍ നായര്‍, ഗോപകുമാര്‍ ,ശരത്കുമാര്‍, ലീലാദേവി, ശ്രീലത, അംബിക തുടങ്ങിയവര്‍ നേതൃത്വം നല്‍കി നല്‍കി

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…