സ്വന്തം മണ്ഡലത്തില്‍ പ്രചാരണത്തിനില്ല: മറ്റിടത്തേക്ക് കെട്ടിക്കയറ്റം: കോണ്‍ഗ്രസിലെ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്ക് എതിരേ എഐസിസി അന്വേഷണം

18 second read

പത്തനംതിട്ട: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയിലും ഉണ്ടെന്ന് കോണ്‍ഗ്രസിലെ ചില സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. സ്വന്തം മണ്ഡലം വിട്ട് അവര്‍ വടക്കന്‍ ജില്ലകളിലും സമീപ ജില്ലകളിലും വോട്ട് തേടി നടക്കുന്നു. സ്വന്തം മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി പ്രവര്‍ത്തിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരുമില്ലാതെ നെട്ടോട്ടമോടുകയും ചെയ്യുന്നു. എന്നാല്‍, ദേശീയ-സംസ്ഥാന നേതാക്കള്‍ ആരെങ്കിലും പ്രചാരണത്തിന് വരട്ടെ, ഇവര്‍ അവര്‍ക്കൊപ്പം കാണും. വേദിയില്‍ നിന്ന് ഫോട്ടോയ്ക്ക് ഇടിക്കുന്നതും കാണാം. നേതാക്കളുടെ ഈ കാലുവാരല്‍ പ്രസ്ഥാനത്തിന് എതിരേ ഗ്രൂപ്പ് ഭേദമന്യേ എഐസിസിക്ക് പരാതി നല്‍കിയിരിക്കുകയാണ്. ജനറല്‍ സെക്രട്ടറിമാരായ താരിഖ് അന്‍വറും ഐവാന്‍ ഡിസൂസയും നടത്തിയ അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് തെളിയുകയും ചെയ്തു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ചില നേതാക്കളുടെ പണി പോകാനുള്ള സാധ്യതയും ഏറി.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ എംജി കണ്ണന്‍ മത്സരിക്കുന്ന അടൂരില്‍ ശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. രണ്ടു തവണ വിജയിച്ച് മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ചിറ്റയമെന്ന് ഗോലിയാത്തിനെ വീഴ്ത്താനുള്ള ദാവീദായി കണ്ണന്‍ മാറുമെന്ന അവസ്ഥ വന്നിരിക്കുകയാണ്. എന്നാല്‍, മണ്ഡലത്തില്‍ നിന്നുള്ള കെപിസിസി സെക്രട്ടറി അടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കള്‍ പ്രചാരണത്തിന് ഇറങ്ങുന്നില്ല. രമേശ് ചെന്നിത്തലയോ രാഹുല്‍ ഗാന്ധിയോ വരുമ്പോള്‍ ഈ നേതാക്കള്‍ വേദിയില്‍ പടം പതിയാന്‍ ഇടിക്കുന്നതും കാണാം. അടൂരില്‍ എ ഗ്രൂപ്പുകാരില്‍ ചിലരും ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

എഐസിസി നിരീഷണം ശക്തമാക്കിയെന്ന വിവരം ചോര്‍ന്നു കിട്ടിയ നേതാക്കള്‍ പ്രചാരണ രംഗത്ത് സജീവമാവുകയും ചെയ്തു. മുന്‍ കാലങ്ങളില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ഥിക്കെതിരേ ഐ ഗ്രൂപ്പുകാരും നേരെ തിരിച്ചുമായിരുന്നു കാലുവാരല്‍ നടന്നിരുന്നത്. എന്നാല്‍ ഇക്കുറി സ്വന്തം ഗ്രൂപ്പുകാരനെതിരേയാണ് പടപ്പുറപ്പാട്. ഇവര്‍ക്കെതിരേ കെപിസിസി അന്വേഷണം നടത്തുന്നതിനൊപ്പം കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും സെക്രട്ടറിയും നേരിട്ട് അന്വേഷണത്തിനിറങ്ങി. ഇതാണ്
ഇപ്പോള്‍ പലരെയുംവെട്ടിലാക്കിയിരിക്കുന്നത്. ദേശീയ നേതാക്കളായ താരിഖ് അന്‍വറും ഐവാന്‍ ഡിസൂസയും തെരഞ്ഞെടുപ്പ്
പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി എത്തിയതിന് പിന്നാലെ ജില്ലാ
ഭാരവാഹികള്‍ ഉള്‍പ്പെടെ ചിലര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്ന ആശങ്ക
പരന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വിട്ടു നില്‍ക്കുന്ന ചില
നേതാക്കളെ സംബന്ധിച്ച് അന്വേഷണത്തിനിറങ്ങിയ ദേശീയ നേതാക്കളോട് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളാണ് പരാതിപ്പെട്ടത്.

മണ്ഡലം തലം മുതല്‍ ഡിസിസി, കെപിസിസി ഭാരവാഹി വരെയായ ആളുകള്‍ക്കെതിരെയാണ് പേരെടുത്തു പറഞ്ഞ് പരാതി ഉന്നയിച്ചത്.
ഇതേ തുടര്‍ന്ന് എഐസിസി നേതാക്കള്‍ ഇക്കാര്യം അന്വേഷിക്കുന്നതിനും റിപ്പോര്‍ട്ട് തയാറാക്കുന്നതിനും ഒരു ഏജന്‍സിയെ നിയോഗിച്ചിരിക്കുകയാണ്. ഇവരുടെ ആദ്യഘട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആശങ്കയിലായത്. ആറന്മുള, റാന്നി, കോന്നി, അടൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നും ഇവര്‍ വിവരം ശേഖരിക്കുന്നുണ്ട്. കെപിസിസി-ഡിസിസി ഭാരവാഹികളും അവരവരുടെ
സ്വന്തം പ്രദേശത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ എന്റെ ബൂത്ത് എന്റെ
അഭിമാനം എന്ന പേരില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ശാക്തീകരണ പരിപാടികള്‍ നടത്തിയിരുന്നു.

ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച്
ഗ്രൂപ്പിന് അതീതമായി നടപടിയുണ്ടാകുമെന്നതാണ് നേതാക്കളെ
ആശങ്കയിലാക്കുന്നത്. ഡിസിസി ഭാരവാഹി യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പറഞ്ഞതിന്റെ ഓഡിയോയും കേന്ദ്ര നേതാക്കള്‍ക്ക് നല്‍കിയതായി പരാതി നല്‍കിയ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പറഞ്ഞു. ചിലരാകട്ടെ സ്വന്തം മണ്ഡലം ഒഴിവാക്കി മറ്റിടങ്ങളിലാണ് എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.ഇതെല്ലാം നേതാക്കളുടെ അന്വേഷണ പരിധിയിലുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…