കള്ളവോട്ട് നടത്താന്‍ യു.ഡി.എഫ് അനുവദിക്കില്ല: രമേശ് ചെന്നിത്തല

16 second read

കൊടുമണ്‍: ഇരട്ട വോട്ട് നീക്കം ചെയ്യാന്‍ യു.ഡി.എഫ് ഏതറ്റം പോകുമെന്നും കള്ളവോട്ട് തടയാന്‍ സജ്ജമാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജി. കണ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. അത് ചര്‍ച്ചയാകില്ല എന്ന് പറയാന്‍ പിണറായി വിജയന് എന്തവകാശമാണുള്ളത്. പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷ്യധാന്യം പൂഴ്ത്തി വച്ച് അന്നം മുട്ടിച്ച എല്‍.ഡി.എഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് അരി വിതരണം നടത്തുന്നത് എന്തിനാണെന്ന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് അറിയാം. തട്ടിപ്പിനും വെട്ടിപ്പിനും ജനം തിരഞ്ഞെടുപ്പിലൂടെ മറുപടി നല്കും. മികച്ച പ്രകടന പത്രികയുമായി യു.ഡി.എഫ് ജനങ്ങള്‍ക്ക് സ്വീകാര്യമായി മാറി. ഒരു ഏജന്‍സി പല ചാനലുകള്‍ക്കാ യി നടത്തിയ സര്‍വേ ജനം തള്ളും. യഥാര്‍ഥ സര്‍വേ ജനങ്ങളുടേതാണ്. തെരഞ്ഞെടുപ്പ് വിജയം ജനങ്ങള്‍ തരും. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ആര്‍.സി. ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, ബാബു ജോര്‍ജ്, പഴകുളം മധു , സൈമണ്‍ അലക്‌സ്, എ. ഷംസുദീന്‍, അഡ്വ . ശിവകുമാര്‍, പഴകുളം ശിവദാസന്‍, തോപ്പില്‍ ഗോപകുമാര്‍, മണ്ണടി പരമേശ്വരന്‍, ബിജു ഫിലിപ്പ്, എസ്. ബിനു, ബിജു വര്‍ഗീസ്, തൃദീപ്, ഏഴംകുളം അജു, ഐക്കര ഉണ്ണികൃഷ്ണന്‍, നരേന്ദ്ര നാഥന്‍ നായര്‍ , ഷൈജു ഇസ്മയില്‍, ജോര്‍ജ് വര്‍ഗീസ് കൊപ്പാറ, ചിരണിക്കല്‍ ശ്രീകുമാര്‍, മുല്ലൂര്‍ സുരേഷ്, അജി കുമാര്‍ രണ്ടാംകുറ്റി, കുഞ്ഞുകുഞ്ഞമ്മ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…