അബുദാബി : കോവിഡ് ബാധിച്ച് അബുദാബിയില്‍ മലയാളി അധ്യാപിക മരിച്ചു. കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിന്‍സി റോയ് മാത്യുവാണ് (46) ബുധനാഴ്ച വൈകീട്ടോടെ മരിച്ചത്. പ്രിന്സിയോടുള്ള ആദരസൂചകമായി ഇന്ത്യന്‍ സ്കൂളിലെ ഇക്ലാസുകള് റദ്ദാക്കി. 12ാം ക്ലാസ് വരെയുള്ള കുട്ടികളുടെ ഇക്ലാസുകളാണ് ഇന്ന് നിര്‍ത്തിവെച്ചത്. അബുദാബി ഇന്ത്യന്‍ സ്കൂളിലെ സീനിയര്‍ ഇംഗ്ലീഷ് ടീച്ചറാണ് പ്രിന്‍സി. ഒരാഴ്ച മുമ്പാണ് പ്രിന്‍സിക്ക് പനിബാധിച്ചത്. ശ്വാസതടസ്സവും ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് സാമുവല്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കൊന്നും നിലവില്‍ പ്രശ്നമില്ലെന്നും …