കോവിഡ് ബാധിച്ച് അബുദാബിയില്‍ മലയാളി അധ്യാപിക മരിച്ചു.: കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രിയങ്കരി: കോവിഡ് ബാധിച്ച മരിച്ച കോഴഞ്ചേരിക്കാരി പ്രിന്‍സിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ക്ലാസ് നിര്‍ത്തി വച്ചു

16 second read

അബുദാബി : കോവിഡ് ബാധിച്ച് അബുദാബിയില്‍ മലയാളി അധ്യാപിക മരിച്ചു. കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിന്‍സി റോയ് മാത്യുവാണ് (46) ബുധനാഴ്ച വൈകീട്ടോടെ മരിച്ചത്.
പ്രിന്‍സിയോടുള്ള ആദരസൂചകമായി ഇന്ത്യന്‍ സ്‌കൂളിലെ ഇക്ലാസുകള്‍ റദ്ദാക്കി. 12ാം ക്ലാസ് വരെയുള്ള കുട്ടികളുടെ ഇക്ലാസുകളാണ് ഇന്ന് നിര്‍ത്തിവെച്ചത്.

അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ സീനിയര്‍ ഇംഗ്ലീഷ് ടീച്ചറാണ് പ്രിന്‍സി. ഒരാഴ്ച മുമ്പാണ് പ്രിന്‍സിക്ക് പനിബാധിച്ചത്. ശ്വാസതടസ്സവും ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് സാമുവല്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കൊന്നും നിലവില്‍ പ്രശ്നമില്ലെന്നും സാമുവല്‍ അറിയിച്ചു. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …