ജെസ്ന ബംഗളൂരുവിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയായ ജിഗിണിയില്‍ ഉണ്ടെന്ന സുപ്രധാന വാര്‍ത്തയും വീഡിയോയും പുറത്തുവിട്ടത് 2019 ഫെബ്രുവരി 12 ന് പ്രവാസി ബുള്ളറ്റിന്‍ :അടൂരിലെ മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്ന് ജിഗിണയില്‍ എത്തിയ കേരളാ പോലീസിനെ ജസ്‌നക്ക് നഷ്ടമായത് കൈയത്തും ദൂരത്ത്. തച്ചങ്കരിയും സംഘവും ജസ്‌നയെ കണ്ടെത്തുമ്പോള്‍ അവസാനിക്കുന്നത് ദുരൂഹതയാല്‍ തയാറാക്കിയ തിരക്കഥകള്‍

16 second read

പ്രവാസി ബുള്ളറ്റിന്‍ ന്യൂസ് ബ്യൂറോ

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്ന മരിയ ജയിംസിനെ കുറിച്ച് ശുഭവാര്‍ത്ത വരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരി പറയുമ്പോള്‍ അന്വേഷണത്തിന് വെളിച്ചം വീശിയ ഏറ്റവും പ്രധാന സൂചന പുറത്തു വിട്ടത് പ്രവാസി ബുള്ളറ്റിനും നിര്‍ണായക വിവരങ്ങള്‍ നല്‍കിയത് അടൂരിലെ മാധ്യമ പ്രവര്‍ത്തകനും. നിലവില്‍ തച്ചങ്കരി നല്‍കുന്ന സൂചന അനുസരിച്ച് ജസ്നയുള്ളത് ബംഗളൂരുവിലെ ജിഗിണി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ്. ജെസ്നയെ ഇവിടെ കണ്ടതായുള്ള വാര്‍ത്ത, വീഡിയോ ക്ലിപ്പ് സഹിതം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 12 നാണ് പ്രവാസി ബുള്ളറ്റിന്‍ പുറത്തു വിട്ടത്. അന്നു തന്നെ അന്വേഷണ സംഘം വിവരം നല്‍കിയ മാദ്ധ്യമ പ്രവര്‍ത്തകന്‍ മുഖേന ശേഖരിച്ചിരുന്നു. ജിഗിണിയിലേക്ക് സംഘം പോവുകയും ചെയ്തു.

ഒരാഴ്ച അവിടെ താമസിച്ച് നിരീക്ഷിച്ചെങ്കിലും ജെസ്നയെന്ന് കരുതുന്ന പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. ജിഗിണിക്ക് സമീപമുള്ള റിങ് റോഡില്‍ കട നടത്തുന്ന മലയാളിയാണ് ജെസ്നയുടെ രൂപസാദൃശ്യമുള്ള യുവതിയെ കണ്ടത്. ദിവസവും കുര്‍ത്തയും ജീന്‍സും ധരിച്ച് പോകുന്ന പെണ്‍കുട്ടിയുടെ കണ്ണടയും പല്ലിലെ കമ്പിയുമാണ് ഇയാള്‍ ശ്രദ്ധിച്ചത്. രണ്ടു തവണ പെണ്‍കുട്ടി ഈ കടയില്‍ എത്തുകയും ചെയ്തു. സംശയം തോന്നിയ മലയാളിയായ കടയുടമ പെണ്‍കുട്ടിയെ സസൂക്ഷ്മം നിരീക്ഷിച്ചു. ഇതോടെ യുവതി കടയില്‍ നിന്ന് ഇറങ്ങിപ്പോയി. പിറ്റേന്ന് ആ വഴി പെണ്‍കുട്ടി വന്നപ്പോള്‍ അയാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യമാണ് ഒടുവിലായി പുറത്തു വന്നത്. ഇളംനീല ജീന്‍സും റോസ് പ്രിന്റഡ് കുര്‍ത്തയും ധരിച്ച് കഴുത്തില്‍ ഷാളും പുറത്ത് ബാഗും തൂക്കി നടന്നു പോകുന്ന യുവതിയുടെ ദൃശ്യം പത്തനംതിട്ട അടൂരിലെ മാധ്യമ പ്രവര്‍ത്തകന്‍ സുഹൃത്ത് മുഖേനെ പൊലീസിന് കൈമാറി. ഇതു ജെസ്നയാണെന്ന് ഏതാണ്ടുറപ്പിച്ച പൊലീസ് മൂന്നുദിവസം ഈ കട കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി.

ഈ വിവരം എങ്ങനെയോ അറിഞ്ഞിട്ടാകണം ആ ദിവസങ്ങളില്‍ പെണ്‍കുട്ടി ഇതു വഴി എത്തിയില്ല. പൊലീസ് മടങ്ങിയതിന്റെ പിറ്റേന്ന് വീണ്ടും അവള്‍ ഈ വഴി എത്തി. അപ്പോഴാണ് പല്ലില്‍ കമ്പിയില്ലെന്നതും കണ്ണാടി ധരിച്ചിട്ടില്ലെന്നും മനസിലായത്. മാസങ്ങള്‍ക്ക് മുന്‍പ് പൊലീസിന് ലഭിച്ച ദൃശ്യം ഇപ്പോഴാണ് പുറത്തു വന്നിരിക്കുന്നത്. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജെസ്ന ജീവിച്ചിരിക്കുന്നത് എന്ന് ലോക്കല്‍ പൊലീസ് സ്ഥിരീകരിച്ചത്. 10 ദിവസത്തിനുള്ളില്‍ ജെസ്നയെ കണ്ടെത്തുമെന്നും അന്നത്തെ ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരപിള്ള അറിയിച്ചിരുന്നു. അന്യമതസ്ഥനായ കാമുകനൊപ്പമാണ് ജെസ്നയുടെ താമസം. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു സ്ഥാപനത്തില്‍ കള്ളപ്പേരിലാണ് ജെസ്ന ജോലി ചെയ്യുന്നത്. ഈ വിവരം കര്‍ണാടക പൊലീസ് കേരളാ പൊലീസിന് കൈമാറിയിരുന്നു. വിവരം അറിഞ്ഞ് പൊലീസ് എത്തുന്നതിന് മുന്‍പ് ജെസ്ന മുങ്ങുകയാണെന്നാണ് പൊലീസ് പറയുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …