കുസാറ്റില്‍ ഗ്ലോക്കല്‍ ഇന്നോവേഷന്‍ സെന്റര്‍ ഫോര്‍ പ്രോഡക്ടസ് ആന്‍ഡ് സര്‍വീസസ് എന്ന സ്ഥിരം സംവിധാനം തുടങ്ങണം എന്ന് മുഖ്യമന്ത്രിയോട് ഹൈബി ഈഡന്‍ എം.പി

16 second read

കോവിഡ് 19 സൃഷ്ടിച്ച അസാധാരണ സാഹചര്യം ചില പുതിയ സാധ്യതകള്‍ കൂടിയാണ് നമുക്ക് മുന്നില്‍ സമര്‍പ്പിക്കുന്നത്. ഭക്ഷ്യ സുരക്ഷ, ലോജിസ്റ്റിക്‌സ് മേഖലകളിലും ജീവന്‍ രക്ഷാ മരുന്നുകളുടെ കാര്യത്തിലും നമ്മള്‍ സുരക്ഷിതത്വം കൈവരിച്ചപ്പോള്‍, ചില മേഖലകളില്‍, വലിയ സാധ്യതകള്‍ ആണ് തുറക്കുന്നതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.

ആരോഗ്യ ഉപകരണങ്ങള്‍, വെന്റിലേറ്റര്‍ പോലെയുള്ള സംവിധാനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷാ കവചങ്ങള്‍, ടെസ്റ്റ് എക്വിപ്‌മെന്റുകള്‍, ടെസ്റ്റ് കിറ്റുകള്‍ – ഇവയിലൊക്കെയും നമ്മള്‍ മറ്റു രാജ്യങ്ങളെ തന്നെ ആശ്രയിക്കേണ്ടി വന്നു. പക്ഷെ അതേ സമയത്ത് തന്നെ, നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ഇതില്‍ പലതിനും പുതിയ ആശയങ്ങളും രീതികളും നാം കണ്ടെത്തുകയും പെട്ടന്ന് തന്നെ ഉത്പാദനത്തിലേക്ക് കടക്കുകയും ചെയ്തു.

കേരളത്തില്‍ തന്നെ പല തരം റോബോട്ടുകള്‍, വെന്റിലേറ്റര്‍, ടെസ്റ്റ് രീതി, ഫേസ് മാസ്‌ക് മുതല്‍ കാല്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന കൈ കഴുകല്‍ സംവിധാനം വരെ അനവധി നിരവധി പ്രൊഡക്ടുകള്‍ തദ്ദേശീയമായി ഉയര്‍ന്നു വന്നു. നമ്മുടെ ആളുകളുടെ ആശയ സമ്പന്നത നാം തിരിച്ചറിയണം. ഈ ആശയങ്ങളെ ആഗോള വിപണിക്ക് ആവശ്യമുള്ള ഉത്പന്നങ്ങളും സേവനങ്ങളും ആക്കി മാറ്റിയാല്‍ അതാവും ഈ പ്രതിസന്ധിയില്‍ നാം കണ്ടെത്തിയ ഏറ്റവും വലിയ സാധ്യത. അതാവും ഒരു പക്ഷെ കേരളത്തിന്റെ ഭാവി തൊഴില്‍ വരുമാന സാധ്യതയെന്നും എം.പി പറഞ്ഞൂ.

അതിനായി കുസാറ്റില്‍ ഗ്ലോക്കല്‍ ഇന്നോവേഷന്‍ സെന്റര്‍ ഫോര്‍ പ്രോഡക്ടസ് ആന്‍ഡ് സര്‍വീസസ് എന്ന സ്ഥിരം സംവിധാനം തുടങ്ങണം എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ കേന്ദ്രത്തില്‍, ആഗോള പ്രസക്തിയുള്ള ആരോഗ്യ മേഖലയുമായും അല്ലാതെയും ബന്ധപ്പെട്ട ആശയങ്ങള്‍ വികസിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കണം.

കേരളത്തില്‍ തന്നെയുള്ള സ്ഥാപനങ്ങളിലെ വിദഗ്ധരെ കൂടി സഹകരിപ്പിച്ച് സംരഭകര്‍ക്കും ആശയങ്ങള്‍ ഉള്ളവര്‍ക്കും അവരുടെ ആശയങ്ങള്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ വേണ്ട പ്ലാറ്റുഫോമുകള്‍ സൃഷ്ടിക്കണം. എഞ്ചല്‍ ഇന്‍വെസ്റ്റര്‍സ്, വെഞ്ചര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍, ആഗോള റിസര്‍ച് സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവരെയൊക്കെ ഉള്‍പ്പെടുത്തി ഒരു സമഗ്രമായ ഇക്കോ സിസ്റ്റം വികസിപ്പിക്കണം. നമ്മള്‍ ഇപ്പോഴേ ശരിയായ നടപടികള്‍ എടുത്താല്‍, ഭാവിയിലേക്ക് ഉള്ള വലിയൊരു മുതല്‍മുടക്കാവും അതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …