കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് പിന്തുണയുമായി രംഗത്തു വന്നു. ഗണക മഹാസഭ, അയ്യങ്കാളി പുലയര്‍ മഹാസഭ, വീരശൈവ സംയുക്ത സമിതി, വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി എന്നിവയുടെ നേതാക്കളാണ് സമുദായത്തിന്റെ പിന്തുണ അറിയിച്ച് കത്ത് നല്‍കിയത്. തൊട്ടുപിന്നാലെ സമുദായ വോട്ടുകള്‍ ഉറപ്പിക്കാന്‍ ഇവര്‍ ഭവന സന്ദര്‍ശനവും ആരംഭിച്ചു. സമുദായത്തിന്റെ ആവശ്യങ്ങള്‍ പിന്തുണക്കുന്നവരെ സഹായിക്കുമെന്ന് എന്‍ഡിഎയ്ക്ക്് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു നല്കിയ കത്തില്‍ ഗണക മഹാസഭ വ്യക്തമാക്കി. കോന്നിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ …