ഇക്കുറി ചിറ്റയത്തിന് വേണം മോതിരച്ചുള്ളിമല, ലക്ഷം വീട് കോളനിയിലെ വോട്ട്

17 second read

അടൂര്‍: കുറവ സമുദായത്തിന് കൂടുതല്‍ വോട്ടുള്ള കടമ്പനാട് പഞ്ചായത്തിലെ മോതിരച്ചുള്ളിമല, ലക്ഷംവീട് കോളനികളില്‍ വോട്ടഭ്യര്‍ത്ഥിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറും കുടുംബവുമെത്തി. ഭാര്യയ്ക്കും സഹോദരനും സ്ഥലത്തെ വാര്‍ഡ്‌മെമ്പര്‍ ഷീജയ്ക്കുമൊപ്പമാണ് വോട്ടഭ്യര്‍ത്ഥനയ്ക്ക് എത്തിയത്. സ്ഥലത്തെ മറ്റുനേതാക്കന്മാരെയും കൂടെ കൂട്ടിയില്ല. യു.ഡി.എഫിന് മുന്‍തൂക്കമുള്ള പ്രദേശമാണ് മോതിരച്ചുള്ളകോളനി. ചിറ്റയം ഇക്കുറി ഇവിടെ വോട്ടഭ്യര്‍ത്ഥനയ്‌ക്കെത്തിയത് ശ്രദ്ധേയമായി.

മുന്‍പ് രണ്ട് തവണത്തെ മത്സരത്തിനും ചിറ്റയം ഇവിടേക്ക് തിരിഞ്ഞ് നോക്കിയിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവിടുത്തെ കുറവര്‍മഹാസഭയുടെ നേതാക്കന്മാര്‍ യു. ഡി. എഫിനോടൊപ്പമാണെന്ന വിവരം പുറത്തായതോടെയാണ് ചിറ്റയത്തിന്റെ ഭവന സന്ദര്‍ശനം. ഇതിനിടെ ഇവിടുത്തെ ചില സിപി. എം. ലോക്കല്‍കമ്മറ്റി അംഗങ്ങള്‍ എന്‍.ഡി.എയുമായി ധാരണയുണ്ടാക്കിയതായാണ് പറയപ്പെടുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…