സഖാക്കളേ…നിങ്ങള്‍ എന്റെ ചോര കുടിച്ചു കൊള്ളൂ: എന്റെ കുഞ്ഞിനെയും കുടുംബത്തെയും വെറുതേ വീടൂ: പൊട്ടിക്കരഞ്ഞ് അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി എംജി കണ്ണന്‍

16 second read

അടൂര്‍: പരാജയഭീതി ബാധിച്ച് എല്‍ഡിഎഫുകാരുടെ രൂക്ഷമായ സൈബര്‍ ക്വട്ടേഷനില്‍ തകരുകയാണ് അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി എംജി കണ്ണന്‍. രക്താര്‍ബുദം ബാധിച്ച കണ്ണന്റെ മകന്‍ ശിവകിരണിനെ മാത്രമല്ല, പിതാവ് ഗോപിയെയും ഭാര്യ സജിത മോളെയും ലഘുലേഖ ഇറക്കി ക്രൂരമായി ആക്ഷേപിക്കുകയാണ് ഇപ്പോള്‍. രക്താര്‍ബുദം ബാധിച്ച് ചികില്‍സയിലുള്ള മകനുമായി ആര്‍സിസിയിലേക്ക് ഞാന്‍ പോയത് ഇത്ര കൊടിയ അപരാധമാണോ? നിറകണ്ണുകളോടെ ചോദിക്കുകയാണ് എംജി കണ്ണന്‍. രോഗം ബാധിച്ച മകന്റെ നിര്‍ബന്ധത്തിന് മുന്നില്‍ പിതാവായ എനിക്ക് എങ്ങനെ മുഖം തിരിക്കാനാകും. ഞാന്‍ ഒരു മാധ്യമത്തെയും അവിടെ വിളിച്ചു വരുത്തിയിട്ടില്ല. അവരൊക്കെ അറിഞ്ഞു കേട്ടു വന്നു, വാര്‍ത്ത നല്‍കി. അത് എന്റെ കുറ്റമാണോ? നിങ്ങള്‍ക്ക് വേണ്ടത് എന്റെ ചോരയല്ലേ, അതെടുത്തോളൂ…ദയവായി എന്റെ മകനെയും അച്ഛനെയും ഭാര്യയെയും വെറുതെ വിടുക…വിതുമ്പുകയാണ് കണ്ണന്‍. ഇന്നലെ കണ്ണനും മകനുമെതിരേ സൈബര്‍ ആക്രമണമായിരുന്നു. ഇന്ന് ലഘുലേഖ പ്രചരിപ്പിച്ചാണ് വ്യക്തി ഹത്യ. കണ്ണന്റെ പിതാവ് ഗോപിയെയും ഭാര്യ സജിത മോളെയും മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള ലഘുലേഖ ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ മണ്ഡലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.

ഏപ്രില്‍ ഒന്നിനാണ് പ്രചാരണങ്ങള്‍ക്ക് അവധി നല്‍കി രക്താര്‍ബുദം ബാധിച്ച മൂത്തമകന്‍ ശിവകിരണിനെയും(9) തോളിലേറ്റി കണ്ണന്‍ പരിശോധനയ്ക്കായി ആര്‍സിസിയില്‍ എത്തിയത്. പ്രചാരണത്തിന് കണ്ണന്‍ ഇല്ലാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് അദ്ദേഹം മകനുമായി ആര്‍സിസിയിലാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരം കിട്ടിയത്. തെരഞ്ഞെടുപ്പു കാലത്തെ നല്ലൊരു ഹ്യൂമന്‍ ഇന്ററസ്റ്റ് സ്‌റ്റോറിക്ക് വകുപ്പു കിട്ടിയ ചാനല്‍ പ്രവര്‍ത്തകര്‍ ഒന്നടങ്കം ആര്‍സിസിയില്‍ എത്തി കണ്ണന്റെ ദയനീയ ചിത്രം വാര്‍ത്തയാക്കി. പിറ്റേന്ന് പത്രങ്ങളും ഈ വാര്‍ത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. കണ്ണന്റെ ദയനീയ അവസ്ഥ നാട്ടുകാര്‍ അറിഞ്ഞതോടെ സഹതാപ തരംഗം ഉടലെടുക്കുമെന്ന് മനസിലാക്കിയ സൈബര്‍ സഖാക്കള്‍ രൂക്ഷമായ ആക്രമണം ആരംഭിച്ചു. സിപിഎമ്മിന്റെ ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് സൈബര്‍ ക്വട്ടേഷന് നേതൃത്വം കൊടുത്തത്. പക്ഷേ, ഇവരുടെ സൈബര്‍ ആക്രമണം ഫലിച്ചില്ലെന്ന് മാത്രമല്ല, തിരിച്ചടിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിഷ്പക്ഷമതികളുമായിട്ടുള്ളവര്‍ സൈബര്‍ സഖാക്കളെ കണ്ടം വഴി ഓടിച്ചു. നീചമായ പ്രചാരണം നടത്തിയവരുടെ ഫേസ് ബുക്ക് ഐഡികള്‍ മാസ് റിപ്പോര്‍ട്ടിങിന് വിധേയമായി. ആ ശ്രമവും പാളിയതോടെയാണ് ലഘുലേഖയുടെ രൂപത്തില്‍ ഇന്ന് രാവിലെ കണ്ണനെതിരേ ആക്രമണം തുടങ്ങിയത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വീടു തോറും കയറി ഇറങ്ങി ഈ ലഘുലേഖ വിതരണം ചെയ്യുകയാണ്.

കോണ്‍ഗ്രസ് ഇലന്തൂര്‍ ബ്ലോക്ക് സെക്രട്ടറി മാത്തൂര്‍ സ്‌നേഹതീരം വീട്ടില്‍ മാത്യു ഫിലിപ്പിന്റെ പേരിലാണ് ലഘുലേഖ തയാറാക്കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.
അടൂര്‍കാരെ നിങ്ങളും വഞ്ചിതരാകരുത് എന്ന തലക്കെട്ടിലുള്ള ലഘുലേഖയില്‍ കണ്ണന്‍ ജോലി തട്ടിപ്പ് നടത്തിയെന്നും ജില്ലാ പഞ്ചായത്തിലേക്ക് പിതാവ് ഗോപിയുടെ രോഗ വിവരം പറഞ്ഞ് സഹതാപം പിടിച്ചു പറ്റി വിജയിച്ചുവെന്നും ആരോപിക്കുന്നു. പിതാവിനെ കച്ചവടം ചെയ്ത് കണ്ണന്‍ വിജയിച്ചുവെന്നും
പിന്നീട് ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭാര്യ സജിത മോള്‍ അന്ധയാണെന്ന് പറഞ്ഞ് വോട്ട് തേടിയെന്നും ഇപ്പോള്‍ മകന്റെ രോഗം ഉപയോഗിച്ച് വോട്ട് തട്ടാനുള്ള ശ്രമം നടക്കുന്നുവെന്നുമാണ് നോട്ടീസിലെ ആരോപണം.
മകന്റെ അസുഖം വാര്‍ത്തയായതിന് പിന്നാലെ വന്ന സൈബര്‍ ആക്രമണം കണ്ണനെ മാനസികമായി തളര്‍ത്തിയിരുന്നു.അതിന് പിന്നാലെയാണ് ഇന്ന് ലഘുലേഖ ഇറക്കി തകര്‍ക്കാനുള്ള ശ്രമം നടന്നിരിക്കുന്നത്. മണ്ഡലത്തില്‍ യുഡിഎഫിനുണ്ടായ മുന്‍തൂക്കം എല്‍ഡിഎഫ് കേന്ദ്രങ്ങളെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്ന് നിയോജക മണ്ഡലം കണ്‍വീനര്‍ പഴകുളം ശിവദാസന്‍ പറഞ്ഞു. കണ്ണനെതിരായ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…