അടൂരില്‍ വികസനമില്ലാത്ത 10 വര്‍ഷം: താന്‍ വോട്ടു തേടുന്നത് തിരുവഞ്ചൂര്‍ തുടങ്ങി വച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍: എംജി കണ്ണന്‍

17 second read

അടൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥി എംജി കണ്ണന്‍ നഗരസഭയില്‍ പര്യടനം നടത്തി. മൂന്നാളത്ത് കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം പ്രഫ. ഡി.കെ. ജോണ്‍ ഉദ്ഘാടനം ചെയ്തു. വലിയ ജനാവലിയുടെ ആശീര്‍വാദത്തോടെ ആരംഭിച്ച പര്യടനത്തിന് നഗരത്തില്‍ ഉടനീളം വലിയ സ്വീകരണം ആണ് ലഭിച്ചത്. കുടിവെള്ളം തന്നെയാണ് നഗരപ്രദേശത്തെയും പ്രധാന പ്രശ്‌നം. അതിനോടൊപ്പം തന്നെ മാലിന്യ പ്രശ്‌നവും നഗരത്തെ ബാധിക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൊണ്ടുവന്നതല്ലാതെ അടൂരിന്റെ മുഖച്ഛായ മാറ്റുന്ന ഒന്നും കൊണ്ടുവരാന്‍ നിലവിലെ എംഎല്‍എയ്ക്ക് കഴിഞ്ഞില്ലെന്നും താന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വികസന തുടര്‍ച്ചയ്ക്കായിട്ടാണ് വോട്ട് അഭ്യര്ഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുനിസിപ്പാലിറ്റിയിലെ സ്വീകരണ പരിപാടിയിലെ ജനപങ്കാളിത്തം വലിയ പ്രതീക്ഷയാണ് പാര്‍ട്ടിക്ക് നല്‍കുന്നത് .പറഞ്ഞതിലും വൈകി എത്തിയെങ്കിലും വലിയ ജനപങ്കാളിത്തമാണ് സമാപനയോഗത്തിന് പറക്കോട് ഉണ്ടായിരുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…