പരാജയഭീതിയില്‍ അടുരില്‍ എല്‍ഡിഎഫിന്റെ ചട്ടലംഘനമെന്ന് യുഡിഎഫ്

17 second read

അടൂര്‍: നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് ചട്ടലംഘനം നടത്തുന്നുവെന്നാരോപിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷനും വരണാധികാരിക്കും പരാതി നല്‍കി. ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരുടെ യോഗം വിളിച്ചാണ് വോട്ടു തേടുന്നത്. തൊഴിലുറപ്പ് തൊഴിലാളികളോട് മസ്റ്റര്‍ റോളില്‍ ഒപ്പിട്ടിട്ട് പ്രചാരണത്തിന് ചെല്ലാന്‍ ആവശ്യപ്പെട്ടുവെന്നും പരാതി ഉയരുന്നു.

ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെയും, തൊഴിലുറപ്പ് തൊഴിലാളികളുടെയും യോഗങ്ങള്‍ നിയോജക മണ്ഡലത്തിലെ ഉടനീളം ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മാരുടെയും നേതൃത്വത്തില്‍ വിളിച്ചു ചേര്‍ക്കുകയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയും, അതിനു വഴങ്ങാതെ ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.. ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് ഇടതുപക്ഷം നടത്തുന്നതെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് ചീഫ് ഏജന്റ് ഏഴംകുളം അജു പറഞ്ഞു. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും, റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…