വലിയ കോയിക്കലില്‍ വണങ്ങി പന്തളത്ത് കണ്ണന്റെ പര്യടനം: കൂടെ കാണുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ്

17 second read

പന്തളം: വലിയകോയിക്കല്‍ ക്ഷേത്രദര്‍ശനത്തോട് കൂടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി എംജി കണ്ണന്റെ സ്വീകരണ പരിപാടികള്‍ ആരംഭിച്ചത്. മങ്ങാരം സ്‌കൂള്‍ ജങ്ഷനില്‍ നിന്നും ആരംഭിച്ച പര്യടനത്തിന് ഗംഭീര സ്വീകരണമാണ് വിവിധ പ്രദേശങ്ങളില്‍ ലഭിച്ചത്. ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെയുള്ള വിധിയെഴുത്തായിരിക്കും ഉണ്ടാകാന്‍ പോകുന്നത് എന്ന് കണ്ണന്‍ പറഞ്ഞു. പറഞ്ഞു പറ്റിക്കാന്‍ തനിക്ക് അറിയില്ലെന്നും കൂടെ ഉണ്ടാകും എന്നുള്ളത് താന്‍ തരുന്ന വാക്ക് ആണെന്നും അതു പാലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പന്തളത്തെ പ്രധാന പ്രശ്‌നം കുടിവെള്ള ദൗര്‍ലഭ്യവും മാലിന്യവുമാണ്. അതിന് ശാശ്വത പരിഹാരം കാണും. ഗതാഗതക്കുരുക്കിന് പരിഹാരമായി പന്തളം ബൈപ്പാസ് പ്രഖ്യാപനത്തില്‍ ഒതുക്കാതെ പ്രവര്‍ത്തികമാക്കുമെന്നും അദ്ദേഹം വാക്ക് നല്‍കി . സ്ത്രീകളും കുട്ടികളും അടക്കം 100 കണക്കിന് ആളുകള്‍ ആണ് പല സ്വീകരണസ്ഥലങ്ങളിലും കാത്തു നിന്നത് .

കെപിസിസി നിര്‍വാഹക സമിതി അംഗം എന്‍ജി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്‍.രവി അധ്യക്ഷത വഹിച്ചു. പഴകുളം ശിവദാസന്‍, അഡ്വ.തൃദീപ്, അഡ്വ. ബിജു ഫിലിപ്പ്, നൗഷാദ് റാവുത്തര്‍, വേണുകുമാരന്‍ നായര്‍, വിജയകുമാര്‍, വാഹിദ്, എ.ആര്‍. അക്ബര്‍, ഷാജഹാന്‍, ശിവകുമാര്‍, പന്തളം മഹേഷ്, രാജേന്ദ്രപ്രസാദ്, അഭിജിത് മുകുടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…