ദോഹ: കേരള ഫോക്ലോര് അക്കാദമിയുടെ നാടന്‍ പാട്ട് മേഖലയ്ക്കുളള ഇത്തവണത്തെ പുരസ്കാരം ഖത്തര്‍ മലയാളിയും അധ്യാപകനുമായ ഷൈജു ധമനിയ്ക്ക്. കേരള ഫോക്ലോര് അക്കാദമിയുടെ നാടന്‍ പാട്ട് വിഭാഗത്തിന്റെ പുരസ്കാരം ലഭിക്കുന്ന ആദ്യ പ്രവാസി കലാകാരന് കൂടിയാണ് ഷൈജു. 7,500 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം പതിനാറിന് കണ്ണൂര്‍ ശിക്ഷക് സദനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ.ബാലന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. കഴിഞ്ഞ 20 വര്‍ഷമായി നാടന്‍ പാട്ട് രംഗത്തെ സജീവ സാന്നിധ്യമായ ഷൈജു ദോഹയിലെ ഭവന്‍സ് പബ്ലിക് സ്കൂളിലെ …