യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണം: എംബസി

17 second read

ദുബായ്: സൗദിയിലും കുവൈത്തിലും യാത്രാവിലക്ക് തുടരുന്നതിനാല്‍ യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെല്ലാം നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ദുബായ്, അബുദാബി വഴി സൗദിയിലേക്കോ കുവൈത്തിലേക്കോ കടക്കാനാകില്ലെന്നാണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.

ഏതു രാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യത്തെ ഏറ്റവും പുതിയ യാത്രാ നിബന്ധനകള്‍ ഇന്ത്യക്കാര്‍ പാലിക്കണം. എല്ലാ ഇന്ത്യക്കാരും യാത്ര പുറപ്പെടുന്നതിനു മുന്‍പ് അപ്രതീക്ഷിത സാഹചര്യങ്ങള്‍ നേരിടുന്നതിന് ആവശ്യമായ സാമഗ്രികളും പണവും കയ്യില്‍ കരുതണമെന്നും അറിയിപ്പില്‍ പറയുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …