മിനി വാനും എസ് യുവിയും കൂട്ടിയിടിച്ച് 15 പേര്‍ക്കു പരുക്ക്

17 second read

ദുബായ് :തൊഴിലാളികളെ കൊണ്ടുപോകുകയായിരുന്ന മിനി വാനും എസ് യുവിയും കൂട്ടിയിടിച്ച് 15 പേര്‍ക്കു പരുക്കേറ്റു. 4 പേരുടെ നില ഗുരുതരം. സൈഹ് ഷുഐബ് മേഖലയിലെ ഹസ്സ റോഡില്‍ ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ 12 പാക്കിസ്ഥാനികള്‍ക്കും 3 ബംഗ്ലദേശികള്‍ക്കുമാണ് പരുക്ക്. ഇവരില്‍ 7 പേര്‍ ആശുപത്രി വിട്ടതായി പൊലീസ് അറിയിച്ചു.

മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴായിരുന്നു അപകടം. മേഖലയില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. അല്‍ഖൈല്‍ റോഡില്‍ ചൊവ്വാഴ്ച 3 ബസുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ മരിക്കുകയും 10 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വാഹനമോടിക്കുന്നവര്‍ നിയമം പാലിക്കാത്തതാണ് അപകടകാരണമാകുന്നതെന്ന് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയിഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …