പമ്പ: പമ്പയില്‍നിന്ന് സന്നിധാനത്തേയ്ക്ക് തിരിച്ച മനിതി സംഘത്തിലെ സ്ത്രീകള്‍ പ്രതിഷേധത്തെ തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ഇവര്‍ മലചവിട്ടുന്നതിനെതിരെ ശരണംവിളിയുമായി ഒരു സംഘം പ്രതിഷേധക്കാരും വഴിയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നുണ്ട്. നേരത്തെ പമ്പ ഗണപതി കോവിലില്‍ കെട്ടുനിറയ്ക്കാന്‍ പൂജാരിമാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവര്‍ സ്വയം കെട്ടുനിറച്ചാണ് സന്നിധാനത്തേയ്ക്ക് തിരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് 11 പേരടങ്ങുന്ന സംഘം പമ്പയില്‍ എത്തിയത്. ഇവരില്‍ ആറു പേരാണ് പതിനെട്ടാംപടി കയറുക. ബാക്കിയുള്ളവര്‍ സന്നിധാനം വരെ ഇവരെ അനുഗമിക്കുമെന്നാണ് ഇവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്.ശക്തമായ പോലീസ് സന്നാഹമാണ് സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. നേരത്തെ …