കൊച്ചി:ഐസ്മെത്ത്. ലഹരിവസ്തുക്കളില്‍ ഏറെ ആവശ്യക്കാരുണ്ടിതിന്. രണ്ട് കിലോ ഐസ്മെത്ത് എന്ന് അറിയപ്പെടുന്ന മെത്താം ഫിറ്റമിനാണ് കഴിഞ്ഞ ദിവസം കൊച്ചി പോലീസ് പിടിച്ചെടുത്തത്.
ഉപയോഗിച്ചു തുടങ്ങിയാല്‍ സര്‍വനാശത്തിലേക്ക് നയിക്കുന്നവയാണ് ‘ഐസ്മെത്ത്’ എന്ന മെത്താംഫിറ്റമിന്‍, ഐസ്, സ്പീഡ് എന്നും ഇവ അറിയപ്പെടുന്നു. അതിവേഗത്തില്‍ തലച്ചോറില്‍ എത്തി നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനാലാണ് ഈ ലഹരിവസ്തുവിന് സ്പീഡ് എന്ന പേര് ലഭിച്ചത്. പാര്‍ട്ടി ഡ്രഗ് ആയി സ്ത്രീകള്‍ കൂടുതലായും ഉപയോഗിക്കുന്നത് ഇതാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അപൂര്‍വമായി മാത്രം കിട്ടുന്നതുകൊണ്ട് വന്‍ ഡിമാന്‍ഡാണിതിന്.
മണിക്കൂറുകളോളം ക്ഷീണമില്ലാതെ നൃത്തം ചെയ്യുന്നതിന് സാധിക്കുമത്രെ. ഒരു ഗ്രാം ശരീരത്തില്‍ എത്തിയാല്‍ 16 മണിക്കൂര്‍ വരെ ലഹരി നിലനില്‍ക്കും. അതിയായ ആഹ്‌ളാദവും ചെയ്യുന്ന പ്രവൃത്തികള്‍ വീണ്ടും വീണ്ടും ചെയ്യുന്നതിനുള്ള തോന്നലും ഈ ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണമാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അമിത ലൈംഗികാസക്തിയുണ്ടാക്കുമെന്നും പറയുന്നു. പൊടിച്ച ശേഷം സ്പൂണിലോ മറ്റോ ഇട്ട് മെഴുകുതിരിയോ, ലൈറ്ററോ ഉപയോഗിച്ച് ചൂടാക്കി ദ്രവരൂപത്തിലാക്കിയ ശേഷം കുത്തിവയ്ക്കുകയാണ് രീതി.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് വില്പനയ്ക്കായി നഗരത്തിലെത്തിച്ച ‘ഐസ്‌മെത്ത് ‘എന്ന് അറിയപ്പെടുന്ന മെത്താംഫിറ്റമിനുമായി ചെന്നൈ സ്വദേശി കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായതോടെയാണ് ഐസ്മെത്ത് വാര്‍ത്തകളില്‍ നിറയുന്നത്. ലഹരിമരുന്ന് മാര്‍ക്കറ്റില്‍ അഞ്ച് കോടി രൂപയോളം വില വരുന്നതാണിത്.
ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹിം ഷെരീഫ് (59) ആണ് പോലീസ് പിടിയിലായത്. ഇയാളില്‍നിന്ന് രണ്ട് കിലോ മെത്താംഫിറ്റമിനും രണ്ട് ലിറ്റര്‍ ഹാഷിഷ് ഓയില്‍ എന്ന് സംശയിക്കുന്ന പദാര്‍ത്ഥവും കണ്ടെടുത്തു.
ചെന്നൈ കേന്ദ്രീകരിച്ച് രാജ്യത്തിന്റെ പല ഭാഗത്തേക്കും മയക്കുമരുന്നുകള്‍ കയറ്റി അയയ്ക്കുന്ന സംഘത്തെക്കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാസങ്ങളായി ഈ സംഘത്തിന്റെ ഫോണ്‍ കോളുകളും സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള സന്ദേശങ്ങളും പ്രവൃത്തികളും നിരീക്ഷിച്ചുവരികയായിരുന്നു. കേരളത്തില്‍ ആദ്യമായാണ് ഇത്രയും അധികം മെത്താംഫിറ്റമിന്‍ പിടികൂടുന്നത്.
ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇ.ക്ക് ഇപ്പോഴും സ്വാധീനമുള്ള സ്ഥലങ്ങളിലെ പ്രധാന വരുമാന മാര്‍ഗമാണ് മയക്കുമരുന്ന് കടത്ത്. മലേഷ്യ, സിങ്കപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മിച്ച് അവിടെ നിന്ന് കടല്‍മാര്‍ഗം ശ്രീലങ്കയില്‍ എത്തിക്കുന്ന മയക്കു മരുന്നുകള്‍ അവിടെ നിന്ന് അഭയാര്‍ത്ഥികള്‍ വഴി ബോട്ട് മാര്‍ഗം ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ തുറമുഖ നഗരങ്ങളില്‍ എത്തിക്കും. അവിടെ നിന്ന് മുംബൈ, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തേക്കും ഏജന്റുമാര്‍ മുഖാന്തിരം എത്തിച്ചിരുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായ ഇബ്രാഹിം ഷെരീഫ് എന്ന് ഡി.സി.പി. ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു. ഇയാള്‍ക്ക് മയക്കുമരുന്നുകള്‍ കൈമാറിയ ബിഗ് ബോസ് എന്നറിയപ്പെടുന്നയാളെ പിടികൂടാനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ട്രെയിനില്‍ കൊച്ചിയിലേക്ക് ലഹരിമരുന്നുമായി ഇബ്രാഹിം ഷെരീഫ് പുറപ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ വച്ച് ഇതേ ട്രെയിനില്‍ കയറിയ ഷാഡോ സംഘം പ്രതിയെ നിരീക്ഷിച്ചുവരികയും നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ പിടികൂടുകയുമായിരുന്നു. ഇയാള്‍ തുണിത്തരങ്ങളുടെ ബിസിനസ് എന്ന രീതിയില്‍ ചെന്നൈ, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്ന് സിങ്കപ്പുരിലേക്കും മലേഷ്യയിലേക്കും നിരവധി തവണ സഞ്ചരിച്ചിരുന്നു. കൊച്ചിയില്‍ അടുത്തയിടെ കൊറിയര്‍ സര്‍വീസ് കമ്പനിയില്‍നിന്ന് വന്‍തോതില്‍ എം.ഡി.എം.എ. മയക്കുമരുന്ന് കണ്ടെത്തിയ സംഭവവുമായി ഇത്തരം മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി. ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഷാഡോ എസ.ഐ. എ. ബിബിന്‍, നോര്‍ത്ത് എസ്.ഐ. വിബിന്‍ദാസ്, സി.പി.ഒ.മാരായ അഫ്‌സല്‍, ഉസ്മാന്‍, സാനു, വിനോദ്, സാനുമോന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…