ഷിഫയില്‍ ബഹ്‌റൈന്‍ ദേശീയ ദിനാഘോഷവും രക്തദാന ക്യാപും

16 second read

മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ബഹ്റൈന്‍ ദേശീയദിനാഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാംപും സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി പ്രത്യേക ഹെല്‍ത്ത് പാക്കേജും ഒരുക്കി. വര്‍ണശബളമായ ചടങ്ങില്‍ നടന്ന ദേശീയ ദിനാഘോഷം പുതുതായി തെരഞ്ഞെടുക്കപ്പെട്ട മനാമ എംപി ഡോ. സൂസന്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

ഉദ്ഘടാന ചടങ്ങില്‍ ഷിഫ സിഇഒ ഹബീബ് റഹ്മാന്‍ അധ്യക്ഷനായി. മുന്‍ എംപി ഹസന്‍ ബുക്കമാസ്, കിംഗ് ഹമദ് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ് യാസ്മിന്‍ മുഹമ്മദ് ഹുമ്‌റാന്‍, ഷിഫ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ്, കേരള സംസ്ഥാന പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, ലോക കേരള സഭാ അംഗം എസ്.വി. ജലീല്‍, കേരളീയ സമാജം നോര്‍ക്ക ചാരിറ്റി കണ്‍വീനര്‍ കെടി സലീം, ഷിഫ ഇന്റേണല്‍ സ്‌പെഷ്യലിസ്റ്റുമാരായ ഡോ. പ്രദീപ് കുമാര്‍, ഡോ. ഡേവിസ് കുഞ്ഞിപ്പാലു തുടങ്ങിയവര്‍ സംസാരിച്ചു.

മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ് നന്ദി പറഞ്ഞു. ലോക കേരള സഭാ അംഗം രാജു കല്ലുംപുറം, സാമൂഹ്യ പ്രവര്‍ത്തകനായ ഗഫൂര്‍ കയ്പ്പമംഗലം, ഷിഫയിലെ ഡേക്ടര്‍മാര്‍, ബിഡികെ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൊയിലാണ്ടി കൂട്ടം അംഗങ്ങള്‍ക്കുള്ള ആരോഗ്യ പ്രിവിലേജ് കാര്‍ഡ് ചടങ്ങില്‍ എംപി പ്രകാശനം ചെയ്തു. തുടര്‍ന്ന് രക്തദാന ക്യാംപും എംപി സന്ദര്‍ശിച്ചു.

ആതിഥേയ രാജ്യത്തോടുള്ള ആദരമായി സംഘടിപ്പിച്ച രക്തദാന ക്യാംപ് ജനകീയമായി. ‘രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ’ എന്ന പ്രമേയത്തില്‍ നടന്ന ക്യാംപുമായി ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്റര്‍ സഹകരിച്ചു. രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് 2.30 വരെ നീണ്ട ക്യാംപില്‍ ഷിഫ ജീവനക്കാരും പൊതുജനങ്ങളുമായി 150 ഓളം പേര്‍ രക്തം നല്‍കാനെത്തി. കിംഗ് ഹമദ് ഹോസ്പിറ്റല്‍ രക്ത ബാങ്ക് ജീവനക്കാര്‍, ഷിഫ നഴ്‌സിംഗ് അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റേയ്ച്ചല്‍ ബാബു, സിസ്റ്റര്‍ മായ, മറ്റു ഷിഫ ജീവനക്കാര്‍, ബിഡികെ പ്രസിഡന്റ് ഗംഗന്‍ തൃക്കരിപ്പൂര്‍, ജനറല്‍ സെക്രട്ടറി റോജി ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഞായറാഴ്ച ആരംഭിച്ച നാഷണല്‍ ഡേ സ്‌പെഷ്യല്‍ ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജിന് മികച്ച പ്രതികരണമായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …