പത്തനംതിട്ട: പമ്പയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് വെട്ടേറ്റു. പമ്പ സ്റ്റേഷനിലെ ക്ലീനിംഗ് സ്റ്റാഫ് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഭുവന ചന്ദ്രനാണ് വെട്ടേറ്റത്. പമ്പയ്ക്ക് സമീപം ചാക്കുപാലത്ത് വെച്ചാണ് സംഭവം. വെട്ടിയ ആള്‍ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു.
ഭുവന ചന്ദ്രന്റെ കൈയ്ക്കാണ് വെട്ടേറ്റത്. പരിക്ക് സരമുള്ളതല്ല. വെട്ടിയ ആള്‍ ആദിവാസിയാണെന്നു സംശയിക്കുന്നു. ത്രിവേണിക്കു സമീപത്ത് നിന്നാണ് ഇരുവരും ബസില്‍ കയറിയത്. എവിടെയാണ് ഇറങ്ങുന്നത് എന്ന് വെട്ടിയ ആളോട് ഭുവനചന്ദ്രന്‍ ചോദിച്ചിരുന്നു. ചാക്കുപാലത്ത് ഇറങ്ങിയപ്പോള്‍ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് ഭുവനചന്ദ്രന്‍ പറയുന്നത്. പമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.