ചെന്നൈ: ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ സുപ്രധാന ഘട്ടമായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ – ലാന്‍ഡര്‍ വേര്‍പിരിയല്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. വിക്രം ലാന്‍ഡറും റോവറും ഉള്‍പ്പെടുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രന്റെ ഉപരിതലത്തോട് അടുപ്പിച്ചുനിര്‍ത്തുന്ന പ്രക്രിയ ഉടന്‍ തുടങ്ങും. താഴ്ന്ന ഭ്രമണപഥത്തിലെത്തിക്കാന്‍ ലാന്‍ഡറിന്റെ വേഗം കുറയ്ക്കുന്ന ‘ഡി-ബൂസ്റ്റ്’ പ്രക്രിയ ഇന്നു വൈകിട്ട് 4നു തുടങ്ങും. താഴ്ന്ന ഭ്രമണപഥത്തില്‍ പേടകത്തിന് ചന്ദ്രനോടുള്ള ഏറ്റവും കുറഞ്ഞ ദൂരം 30 കിലോമീറ്ററും കൂടിയ ദൂരം 100 കിലോമീറ്ററുമായിരിക്കും. തുടര്‍ന്ന് 23നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയില്‍ പേടകം സോഫ്റ്റ് ലാന്‍ഡ് (നിയന്ത്രിത ലാന്‍ഡിങ്) ചെയ്യുന്നത്. …