ചെന്നൈ: തമിഴ്നാട്ടില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയം കൊയ്ത് ഡിഎംകെ. പത്തു വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളികളായ എഐഎഡിഎംകെ കയ്യടക്കി വച്ച വടക്കന്‍ തമിഴ്നാട്ടിലെ 75 ശതമാനം സീറ്റുകളും ഡിഎംകെ സ്വന്തമാക്കി. ഒന്‍പതു മാസത്തെ സ്റ്റാലിന് ഭരണത്തിന് ലഭിച്ച പ്രതിഫലമാണ് ഈ വിജയമെന്ന് ഡിഎംകെ പ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ കൊല്ലം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കന്‍ തമിഴ്നാടിന് കീഴിലെ കോയമ്പത്തൂര്‍ പ്രദേശത്തെ പത്തു സീറ്റുകളും എഐഎഡിഎംകെ തൂത്തുവാരിയിരുന്നു. ഇതുവരെ പുറത്തുവന്ന ഫലം പ്രകാരം 425 വാര്‍ഡുകളില്‍ …