വിദേശത്തുനിന്നു വരുന്നവര്‍ക്കുള്ള പുതുക്കിയ കോവിഡ് മാര്‍ഗരേഖ നിലവില്‍ വന്നു

1 second read

ന്യൂഡല്‍ഹി: വിദേശത്തുനിന്നു വരുന്നവര്‍ക്കുള്ള പുതുക്കിയ കോവിഡ് മാര്‍ഗരേഖ നിലവില്‍ വന്നു. ക്വാറന്റീനും 8-ാം ദിവസമുള്ള ആര്‍ടിപിസിആര്‍ പരിശോധനയും ഒഴിവാക്കി. റിസ്‌ക് രാജ്യങ്ങളുടെ പട്ടികയും പിന്‍വലിച്ചു. ക്വാറന്റീനു പകരം 14 ദിവസത്തെ സ്വയം നിരീക്ഷണം മതിയാകും. യാത്രയ്ക്ക് 72 മണിക്കൂറിനു മുന്‍പ് എടുത്ത ആര്‍ടിപിസിആര്‍ ഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നതിനു പകരം 2 ഡോസ് വാക്‌സീന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാം.

റിസ്‌ക് രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ സാംപിള്‍ നല്‍കേണ്ടതില്ല. രാജ്യാന്തര യാത്രക്കാരില്‍ 2 ശതമാനത്തെ റാന്‍ഡം സാംപ്ലിങ്ങിനു വിധേയമാക്കും. 5 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു യാത്രയില്‍ കോവിഡ് പരിശോധന ആവശ്യമില്ല.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…