പിഎസ്എല്‍വി സി-52 വിക്ഷേപിച്ചു; ഈ വര്‍ഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യം

3 second read

ചെന്നൈ: മലയാളിയായ എസ്.സോമനാഥ് ഐഎസ്ആര്‍ഒ ചെയര്‍മാനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ബഹിരാകാശ ദൗത്യം പിഎസ്എല്‍വി സി52 തിങ്കളാഴ്ച പുലര്‍ച്ചെ 05.59ന് വിക്ഷേപിച്ചു. ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യം കൂടിയാണിത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് പിഎസ്എല്‍വി സി-52 വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് – 04, ഇന്‍സ്പയര്‍സാറ്റ് – 1, ഇന്ത്യ- ഭൂട്ടാന്‍ സംയുക്ത സംരംഭമായ ഐഎന്‍എസ് 2 ടിഡി എന്നീ ഉപഗ്രഹങ്ങള്‍ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തെത്തും.

ദൗത്യത്തിലെ പ്രധാന ഉപഗ്രഹമായ ഇഒഎസ്-04, 529 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് എത്തുക. 1170 കിലോഗ്രാം ഭാരമുള്ള റഡാര്‍-ഇമേജിങ് ഉപഗ്രഹമായ ഇത് കൃഷി, വനം, തോട്ടങ്ങള്‍, വെള്ളപ്പൊക്ക മാപ്പിങ് തുടങ്ങിയവയ്ക്കായി ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളതാണ്. ഇന്‍സ്പയര്‍സാറ്റ് – 1 തിരുവനന്തപുരം വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ആന്‍ഡ് സയന്‍സ് ടെക്‌നോളജി (ഐഐഎസ്ടി) വിദ്യാര്‍ഥികള്‍ വികസിപ്പിച്ചതാണ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…