രാജ്യത്ത് വ്യോമഗതാഗതം ഉടന്‍ സാധാരണനിലയിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍

0 second read

ന്യൂഡല്‍ഹി: രാജ്യത്ത് വ്യോമഗതാഗതം ഉടന്‍ സാധാരണനിലയിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള കടുത്തനിയന്ത്രണങ്ങളും അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള വിലക്കും മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യ വാരത്തോടുകൂടിയോ പിന്‍വലിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സി.എന്‍.ബി.സി ടി.വി18 റിപ്പോര്‍ട്ട് ചെയ്തു അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഇന്ത്യയിലേക്കുളള ഏതാനും അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് നിലവില്‍ ഫെബ്രുവരി 28 വരെയാണുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് 23 മുതലാണ് ഇന്ത്യ അന്താരാഷ്ട്ര യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം 2020 ജൂലൈ മുതല്‍ 40 രാജ്യങ്ങളുമായി എയര്‍ ബബിള്‍ സംവിധാനത്തില്‍ സ്പെഷ്യല്‍ ഫ്ളൈറ്റ് സര്‍വീസ് നടത്തിയിരുന്നു.വ്യോമമാര്‍ഗം വഴിയുള്ള അന്താരാഷ്ട്ര ചരക്ക് നീക്കത്തിന് വിലക്ക് ബാധകമല്ലായിരുന്നു. പ്രത്യേക അനുമതിയോടെ ചരക്ക് സര്‍വീസുകള്‍ തുടരുന്നുണ്ടായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…