തിരുവനന്തപുരം: ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. പരാതിക്കാരിയായ യുവതിയും ആണ്‍സുഹൃത്ത് അയ്യപ്പദാസും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി. ഒരുമിച്ച് ജീവിക്കാന്‍ സ്വാമി തടസ്സമാകുമെന്ന് കരുതിയാണ് ഗൂഡാലോചന നടത്തിയത്. കേസില്‍ ഇരുവരേയും പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. തന്നെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ലിംഗം മുറിച്ചതെന്നാണ് പേട്ട പോലീസില്‍ ആദ്യം നല്കിയ പരാതിയില്‍ യുവതി പറഞ്ഞിരുന്നത്. എന്നാല്‍ അത്തരത്തിലല്ല കാര്യങ്ങളെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നിയമോപദേശം ലഭിച്ചാല്‍ പരാതിക്കാരിയെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കും. 2017-ലാണ് കേസിനാസ്പദമായ സംഭവം. …