മാവേലിക്കര : യുവാവ് വീടിന് തീയിട്ടതിനെ തുടര്‍ന്ന് പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായി തകര്‍ന്നു. കണ്ടിയൂര്‍ എബനേസര്‍ വീട്ടില്‍ വാടകയ്ക്കുതാമസിക്കുന്ന മറ്റംതെക്ക് ഈപ്പന്‍പ്പറമ്പില്‍ തെക്കേതില്‍ കെ. സാബു(46)വാണു ഞായറാഴ്ച പുലര്‍ച്ചേ വാടകവീടിനു തീയിട്ടത്.
സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചു വീടിന്റെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു. വീട്ടിനുള്ളിലെ സാധനങ്ങളും കത്തിനശിച്ചു. സാബു വീട്ടില്‍ സ്ഥിരമായി ബഹളമുണ്ടാക്കുന്നതിനെ തുടര്‍ന്നു ഭാര്യ മക്കളുമായി സ്വന്തം വീട്ടിലേക്കു പോയിരുന്നു.
സംഭവമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണു തീയണച്ചത്. സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീടിന്റെ ഉടമസ്ഥനു പരാതിയില്ലെന്ന് അറിയിച്ചതായി പോലീസ് പറഞ്ഞു.