പത്തനംതിട്ട(കൂടല്‍): കാറില്‍ വന്ന കുടുംബത്തെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചത് അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. കലഞ്ഞൂര്‍ ഇടത്തറ ബ്രാഞ്ച് സെക്രട്ടറി കൊട്ടന്തറ രാജേഷാണ് പിടിയിലായത്. പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ഇയാള്‍ക്ക് വേണ്ടി സിപിഎമ്മിന്റെ സമ്മര്‍ദം. സംഭവത്തിന് നിരവധിപ്പേര്‍ സാക്ഷികളായതിനാലും വീഡിയോ പ്രചരിക്കുന്നതിനാലും കര്‍ശന നടപടിയുമായി മുന്നോട്ട് നീങ്ങുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ഇടത്തറയിലായിരുന്നു സംഭവം. തങ്ങളെ മറികടന്നു പോയ വാഹനം തടഞ്ഞ ശേഷമായിരുന്നു രാജേഷിന്റെ പരാക്രമം. ഇയാള്‍ മദ്യലഹരിയില്‍ നിലത്തു കാലുറപ്പിക്കാന്‍ പറ്റാത്ത …