തിരുവനന്തപുരം: ബാലരാമപുരത്ത് ബലൂണ്‍ വിഴുങ്ങിയ കുട്ടി മരിച്ചു. താഴേകാഞ്ഞിരവിളാകം അന്‍സാര്‍ മന്‍സിലില്‍ സബിത രാജേഷ് ദമ്പതികളുടെ മകന് ആദിത്യന് (9) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് കുട്ടി കളിക്കുന്നതിനിടെ ബലൂണ്‍ വിഴുങ്ങിയത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ബലൂണ്‍ പുറത്തെടുത്തു. രണ്ടു ദിവസം ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.