ജബല്‍ ജെയ്‌സ് പര്‍വതത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

0 second read

റാസല്‍ഖൈമ: ജബല്‍ ജെയ്‌സ് പര്‍വതത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. 4 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ ഒരാള്‍ അപകട നില തരണം ചെയ്തിട്ടില്ല. തിരൂര്‍ സൗത്ത് അന്നാര സ്വദേശി താവാരംകുന്നത്ത് മുഹമ്മദ് സുല്‍ത്താന്‍ (25) ആണ് മരിച്ചത്. അബുദാബി വിടെക് കെയറില്‍ ആര്‍ക്കൈവ്‌സ് ക്ലര്‍ക്ക് ആയിരുന്നു.

അബ്ദുല്‍ റഹ്മാന്റെയും റംലയുടെയും മകനാണ്. സഹോദരങ്ങള്‍: ഷറഫുദ്ദീന്‍, ഷക്കീല, ഷഹന. കബറടക്കം പിന്നീട് നാട്ടില്‍. സുഹൃത്തുക്കളായ അഖില്‍ മുഹമ്മദ് ഷഫീഖ് (കണ്ണൂര്‍), സഹല്‍, ഹാദി എന്നിവരുമൊത്ത് ശനിയാഴ്ച രാത്രി യുഎഇയിലെ ഏറ്റവും വലിയ പര്‍വതമായ റാസല്‍ഖൈമയിലെ ജബല്‍ജെയ്‌സില്‍ എത്തി.

രാത്രി മലമുകളില്‍ തങ്ങിയ ഇവര്‍ ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ മലയിറങ്ങവെ മറ്റൊരു വാഹനവുമായി ഇടിച്ചായിരുന്നു അപകടം. വാഹനമോടിച്ചിരുന്ന സുല്‍ത്താനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഖില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റുള്ളവരുടെ പരുക്ക് നിസ്സാരമാണ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…