കോന്നി: എസ്എഫ്ഐ നേതാവും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഐരവണ്‍ കൃഷ്ണ ഭവനില്‍ ഉണ്ണികൃഷ്ണന്‍ നായരുടെ മകന്‍ ബിമല്‍ കൃഷ്ണ (24). വാഹനാപകടത്തില്‍ മരിച്ചു. തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയിലെ കൃഷ്ണഗിരിയില്‍ ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്.
കൃഷ്ണഗിരിയിലെ ഡാം സന്ദര്‍ശനത്തിന് പോകുമ്പോള്‍ ബിമല്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന കാര്‍ തട്ടി. റോഡില്‍ വീണ ബിമലിന്റെ ശരീരത്തില്‍കൂടി വന്ന ട്രക്ക് കയറിയിറങ്ങുകയായിരുന്നു. സഹോദരന്‍ അമല്‍ കൃഷ്ണയക്കൊപ്പം ബംഗളുരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു.
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് മാതാവ് ബിന്ദുകുമാരിയുടെ ഇളകൊള്ളൂര്‍ നിലവുംകരോട്ട് വീട്ടുവളപ്പില്‍.