ലണ്ടന്‍: ജയിലറകള്‍ ‘മണിയറ’യാക്കിയ 18 വനിതാ ജീവനക്കാരെ ബ്രിട്ടനില്‍ ജോലിയില്‍നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്. തടവുകാരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ 18 പേരെയാണ്, ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലായ റെക്സ്ഹാമിലെ എച്ച്എംപി ബെര്‍വിനില്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. ഇതില്‍ മൂന്നു പേരെ ജയിലിലടച്ചതായും സംഭവം പുറത്തുകൊണ്ടുവന്ന ‘മിറര്‍’ റിപ്പോര്‍ട്ട് ചെയ്തു. 2019 മുതല്‍ ഇതുവരെ ബ്രിട്ടനില്‍ 31 വനിതാ ജീവനക്കാരെയാണ് മോശം പെരുമാറ്റത്തിന്റെ പേരില്‍ ജോലിയില്‍നിന്ന് പുറത്താക്കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തടവുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു വ്യക്തമായ സാഹചര്യത്തിലാണ് എമിലി വാട്സന് എന്ന …