ദുബായ്: ദുബായ്, ഷാര്‍ജ സെക്ടറില്‍ നിന്ന് കോഴിക്കോട്ടേക്കു കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കും സൗജന്യ ബാഗേജ് അലവന്‍സും പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. വണ്‍വേയ്ക്ക് 300 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. 35 കിലോ ലഗേജും അനുവദിക്കും. ഒക്ടോബര്‍ 15 വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ഈ ടിക്കറ്റ് ഉപയോഗിച്ച് ഡിസംബര്‍ 7 വരെ യാത്ര ചെയ്യാമെന്ന് എയര്‍ലൈന്‍ അറിയിച്ചു.