തിരുവനന്തപുരം: സഹന സമരങ്ങളുടെ കാലം കഴിഞ്ഞെന്നും കേരളത്തിന്റെ തെരുവോരങ്ങളില്‍ സമരാഗ്നിവരും ദിവസങ്ങളിലും ആളിപ്പടരുമെന്നും വ്യക്തമാക്കി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. കേരളാ പോലീസ് ഭരണവിലാസം വിഭാഗമായി തരംതാണെന്നും കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് കൃത്യമായ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എസ്.യു സംസ്ഥാനപ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം മാത്രമായി അവശേഷിക്കുമെന്നും, അനീതിക്കെതിരെ നീതിയുടെ പോരാട്ടം തുടരുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. കെ.എസ്.യു സംസ്ഥാനത്തുടനീളം നടത്തിയ വിദ്യാഭ്യാസ ബന്ദ് പൂര്‍ണ്ണ വിജയമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പ്രതിഷേധ സമരങ്ങള്‍ ഉയര്‍ന്നു. …