‘ചതിയുടെ പത്മവ്യൂഹം’ സ്വപ്ന സുരേഷ് എഴുതിയ പുസ്തകം പുറത്തിറങ്ങി

0 second read

തൃശൂര്‍: സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് എഴുതിയ ‘ചതിയുടെ പത്മവ്യൂഹം’ എന്ന പുസ്തകത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായുള്ള അടുപ്പം സൂചിപ്പിക്കുന്ന ചിത്രങ്ങളും. ഇന്നലെയാണു പുസ്തകം പുറത്തിറങ്ങിയത്.

പാര്‍വതി എസ്’ എന്ന് കയ്യില്‍ പച്ചകുത്തിയതിന്റെ ചിത്രവും പുടവയും താലിയും ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങളും പുസ്തകത്തിലുണ്ട്. ചെന്നൈ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലികെട്ടിയെന്നു പുസ്തകത്തില്‍ അവകാശപ്പെടുന്നു. ‘ശിവശങ്കറിന്റെ പാര്‍വതി’യായിരുന്നു താന്‍ എന്ന് എഴുതുന്ന സ്വപ്ന അതിന്റെ തെളിവായാണു ‘പാര്‍വതി’ എന്നു പച്ചകുത്തിയതിന്റെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പിറന്നാള്‍ ആഘോഷത്തിലും കാന്‍ഡില്‍ ലൈറ്റ് ഡിന്നറിലും ശിവശങ്കര്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും ഉണ്ട്. കേസിലെ മറ്റൊരു പ്രതി സരിത്തുമായുള്ള ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. അതേസമയം, പ്രസാധകരായ തൃശൂര്‍ കറന്റ് ബുക്‌സിന്റെ സ്റ്റാളുകളില്‍ ഇന്നലെ പൊലീസ് രഹസ്യാന്വേഷണ സംഘം എത്തിയതായും വിവരമുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…