സഹന സമരങ്ങള്‍ അവസാനിച്ചു; കേരളത്തിന്റെ തെരുവോരങ്ങളില്‍ സമരാഗ്‌നി ആളിപ്പടരും: അലോഷ്യസ് സേവ്യര്‍

0 second read

തിരുവനന്തപുരം: സഹന സമരങ്ങളുടെ കാലം കഴിഞ്ഞെന്നും കേരളത്തിന്റെ തെരുവോരങ്ങളില്‍ സമരാഗ്‌നിവരും ദിവസങ്ങളിലും ആളിപ്പടരുമെന്നും വ്യക്തമാക്കി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. കേരളാ പോലീസ് ഭരണവിലാസം വിഭാഗമായി തരംതാണെന്നും കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് കൃത്യമായ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എസ്.യു സംസ്ഥാനപ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം മാത്രമായി അവശേഷിക്കുമെന്നും, അനീതിക്കെതിരെ നീതിയുടെ പോരാട്ടം തുടരുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

കെ.എസ്.യു സംസ്ഥാനത്തുടനീളം നടത്തിയ വിദ്യാഭ്യാസ ബന്ദ് പൂര്‍ണ്ണ വിജയമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പ്രതിഷേധ സമരങ്ങള്‍ ഉയര്‍ന്നു.

തിരുവനന്തപുരത്ത് മന്ത്രി ആര്‍.ബിന്ദുവിന്റെ ഔദ്യോഗിക വസതിക്കു മുന്നില്‍ സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ത്തി. സമരത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ യദുകൃഷ്ണനെ റിമാന്റ് ചെയ്തു.വയനാട് സി.എം കോളേജില്‍ സമാധാനപരമായി ബന്ദുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച പ്രിന്‍സിപ്പാളിനെ കോണ്‍ഗ്രസ് കെ.എസ്.യു പ്രതിഷേധത്തെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്തു

പത്തനംതിട്ട അടൂരില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയ കെ.എസ്.യു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ലിനറ്റ് മെറിന്‍ എബ്രഹാമിനെ പുരുഷ പോലിസ് ഉള്‍പ്പടെ മര്‍ദ്ദിക്കുന്ന സാഹചര്യം ഉണ്ടായി. പ്രതിഷേധ മാര്‍ച്ചില്‍ സംസ്ഥാന കണ്‍വീനര്‍ ഫെന്നി നൈനാന്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകര്‍ക്ക് നേരെ അകാരണമായ പോലീസ് മര്‍ദ്ദനമാണ് ഉണ്ടായത്.ഇതേ തുടര്‍ന്ന് ജില്ലാ ആസ്ഥാനത്തും പ്രതിഷേധ സമരങ്ങള്‍ ഉണ്ടായി

കാസറഗോഡ് പ്രതിഷേധ മാര്‍ച്ചും, കണ്ണൂരില്‍ കളക്ടറേറ്റ് മാര്‍ച്ചും, ആലപ്പുഴയില്‍ അമ്പലപ്പുഴയില്‍ നടക്കുന്ന ശാസ്ത്രസാഹിത്യ വേദിയിലേക്കും പ്രതിഷേധം ഉണ്ടായി

അതേ സമയം, കെ.എസ്.യു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം നസിയ മുണ്ടപ്പള്ളിയെയും, അഭിജിത് കുര്യാത്തിയെയും ക്രൂരമായി മര്‍ദ്ദിച്ച പോലീസ് അതിക്രമത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം, കേരളവര്‍മ്മ കോളേജില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെതിരെയും ടാബുലേഷന്‍ ഷീറ്റ് തിരുത്താന്‍ നേതൃത്വം നല്‍കിയ നാല് അധ്യാപകര്‍ക്കെതിരെ അന്വേഷണം നടത്തുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…