മന്ത്രിസ്ഥാനം രാജിവച്ചതുകൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ലെന്നും എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് കെ.സുരേന്ദ്രന്‍

17 second read

തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനയെയും അതിന്റെ ശില്‍പികളെയും അപമാനിച്ച സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചതുകൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ലെന്നും എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സമാജിക സ്ഥാനം രാജിവയ്‌ക്കേണ്ടതും അനിവാര്യമാണ്. ധാര്‍മികമായും നിയമപരമായും എംഎല്‍എ സ്ഥാനത്തു തുടരാന്‍ സജി ചെറിയാന് അര്‍ഹതയില്ല. സജി ചെറിയാനെതിരെ ഉടന്‍ പൊലീസ് കേസെടുക്കണം. രാജിക്ക് തയാറായില്ലെങ്കില്‍ നിയമ നടപടികളുമായി ബിജെപി മുന്നോട്ടു പോവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് രാജ്യത്തിന്റെ ഭരണഘടനയെയും ദേശീയ ബിംബങ്ങളെയും അവഹേളിക്കുന്നത് കുറ്റകൃത്യമാണ്. അദ്ദേഹത്തിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പരാതികളുണ്ടായിട്ടും പൊലീസ് കേസെടുത്തിട്ടില്ല. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് മറുപടി പറയണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സ്വതന്ത്ര തീരുമാനപ്രകാരമാണ് രാജിയെന്നാണ് സജി ചെറിയാന്‍ പറയുന്നത്. ഇത്രയും ഗുരുതരമായ തെറ്റ് ചെയ്തിട്ടും പാര്‍ട്ടി രാജിവയ്ക്കാന്‍ ആവശ്യപ്പെടാത്തത് നിയമവിരുദ്ധമാണ്. രാജ്യത്തോട് കൂറില്ലാത്തവരാണ് സിപിഎം എന്ന് അവര്‍ വീണ്ടും തെളിയിക്കുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കൂറ് ചൈനയോടാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …