ചെന്നൈ: കേരളത്തില്‍ രണ്ടാം ദിവസവും മോട്ടര്‍ വാഹന വകുപ്പ് (എംവിഡി) തടഞ്ഞതിനു പിന്നാലെ, റോബിന് ബസിനെ തമിഴ്നാട് മോട്ടര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. പെര്‍മിറ്റ് ലംഘിച്ചതിന് ഗാന്ധിപുരം ആര്‍ടിഒയാണ് ബസ് കസ്റ്റഡിയില്‍ എടുത്തത്. മോട്ടര്‍ വാഹനവകുപ്പിന്റെ ജോയിന്റ് കമ്മിഷണറുടെ ഓഫിസിലാണ് ഇപ്പോള്‍ വാഹനം. തിങ്കളാഴ്ച ജോയിന്റ് കമ്മിഷണര്‍ ഓഫിസില്‍ എത്തിയശേഷം മാത്രമേ പിഴ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമാകൂ.അതുവരെ ബസ് ഓഫിസില്‍ കിടക്കുമെന്നാണ് വിവരം. പൊലീസ് എത്തി ബസില്‍നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബസ് ഉടമയും യാത്രക്കാരും തയാറായില്ല. കേരളത്തിലേക്ക് തിരികെ വരാനായി പകരം ബസ് വേണമെന്നാണ് …