നവകേരള: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ബസിന്റെ ബോഡി നിര്‍മിച്ചത് കര്‍ണാടകയില്‍

17 second read

തിരുവനന്തപുരം: നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ബസിന്റെ ബോഡി നിര്‍മിച്ചത് കര്‍ണാടകയില്‍. ബസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്നാണു കെഎസ്ആര്‍ടിസിക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. കര്‍ണാടകയിലെ എസ്.എം.കണ്ണപ്പ ഓട്ടമൊബീല്‍സാണു ബസിന്റെ ബോഡി നിര്‍മിച്ചത്.

ഭാരത് ബെന്‍സിന്റേതാണു ബസിന്റെ ഷാസി. സെപ്റ്റംബറില്‍ ബോഡി നിര്‍മാണത്തിനായി ചേസ് കൈമാറി. 43 ലക്ഷം രൂപയാണുഷാസിയുടെ വില. 12 മീറ്റര്‍ നീളമുള്ള ബസ് ചേസില്‍ 21 സീറ്റാണു കപ്പാസിറ്റി. ഒഎഫ് 1624 ആണ് ഷാസി മോഡല്‍. ബോഡി നിര്‍മാണത്തിനു ശരാശരി 35 ലക്ഷമാകുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. സൗകര്യങ്ങള്‍ കൂടുന്നതിന് അനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും. ബസിനായി 1.05 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു.

ഈ മാസം 18 മുതല്‍ ഡിസംബര്‍ 24 വരെയാണു നവകേരള സദസ്സ്. ഇതിനുശേഷം ബസ് കെഎസ്ആര്‍ടിസി ഉപയോഗിക്കും. പ്രത്യേക ബസ് വാങ്ങിയതു സര്‍ക്കാരിന്റെ ചെലവു കുറയ്ക്കാനാണെന്നു ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. ഈ യാത്രയ്ക്ക് 21 കാറുകളും 21 പൈലറ്റ് വാഹനങ്ങളും 21 എസ്‌കോര്‍ട്ട് വാഹനങ്ങളും ഉള്‍പ്പെടെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒന്നര മാസത്തോളം സഞ്ചരിക്കുന്നതിനുള്ള ചെലവ് എത്രയായിരിക്കുമെന്നു മന്ത്രി ചോദിച്ചു. ഇതു കുറയ്ക്കാനാണു ബസ് വാങ്ങുന്നത്. അതില്‍ മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചയത്രയും ആഡംബരങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസ്സിനായി പുതിയ ബസ് വാങ്ങി വിപുലമായ സൗകര്യങ്ങളൊരുക്കാന്‍ ധനവകുപ്പ് 1.05 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റില്‍ നീക്കിവച്ച തുകയ്ക്കു പുറമേ അധിക ഫണ്ടായാണ് പണം അനുവദിച്ചത്. ട്രഷറി നിയന്ത്രണം ബസ് വാങ്ങുന്നതിനു ബാധകമല്ലെന്ന് ഉത്തരവില്‍ ധനവകുപ്പ് വ്യക്തമാക്കി. 5 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി വേണം. ഇതു മറികടക്കാനാണു ട്രഷറി നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …