മദ്യം മടുത്ത് സിന്തറ്റിക് മയക്കുമരുന്നിലേക്ക് വ്യതിചലിക്കുന്ന പുതുതലമുറ നാടിനും വീടിനും വെല്ലുവിളി : ജിതേഷ്ജി

18 second read

പത്തനംതിട്ട :കേരളത്തിലെ ന്യൂ ജനറേഷനിലെ ലഹരി ഉപഭോക്താക്കളില്‍ ഭൂരിഭാഗവും മദ്യത്തെ ഉപേക്ഷിച്ച് എം ഡി എം എ പോലെയുള്ള സിന്തറ്റിക് മയക്കുമരുന്നുകളിലേക്ക് തിരിയുന്നതായാണ് കാമ്പസുകളില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് അഡ്വ: ജിതേഷ്ജി അഭിപ്രായപ്പെട്ടു. ബാറുകളിലെത്തുന്നവരില്‍ ബഹു ഭൂരിപക്ഷവും മുപ്പത് വയസ്സിനു മുകളിലോട്ടുള്ളവരാണെന്നും സ്ഥിതിവിവരകണക്കുകള്‍ സൂചിപ്പിക്കുന്നു. തലച്ചോറിന്റെയും തിരിച്ചറിവിന്റെയും നിശബ്ദകൊലയാളിയായ മയക്കുമരുന്നിന്റെ വലയില്‍ നിന്ന് പുതുതലമുറയെ രക്ഷിക്കണമെങ്കില്‍ എക്‌സൈസ് വകുപ്പ് ന്യൂ ജനറേഷന്റെ മാറുന്ന ശീലങ്ങളെകുറിച്ചും അഭിരുചികളേക്കുറിച്ചും ആഴത്തില്‍ പഠിച്ച് നിരന്തരം അപ്‌ഗ്രേയ്ഡ് ചെയ്യണമെന്നും ജിതേഷ്ജി പറഞ്ഞു.

കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് സ്റ്റാഫ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച എസ് എസ് എല്‍ സി / പ്ലസ് ടു മെറിറ്റ് അവാര്‍ഡ് ഇവന്റും ദേശീയ വിദ്യാഭ്യാസദിനാചാരണവും പത്തനംതിട്ട വൈ എം സി എ യില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ലോകത്തിലെ ഏറ്റവും വേഗതയേറിയ പെര്‍ഫോമിംഗ് ചിത്രകാരനും ഇന്‍സ്റ്റഗ്രാമില്‍ 20 മില്ല്യനിലധികം വ്യൂസ് നേടിയ മലയാളിയും വിഖ്യാത ബ്രയിന്‍ പവര്‍ ട്രെയിനറുമായ ജിതേഷ്ജി.
പത്തനംതിട്ട വൈ എം സി എ ഹാളില്‍ നടന്ന സമ്മേളനത്തില്‍ കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ( KSESA ) ജില്ലാ പ്രസിഡന്റ് എസ്. അജി അദ്ധ്യക്ഷത വഹിച്ചു .

എസ് എസ് എല്‍ സി / പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ വി എ സലിം ഉപഹാരം നല്‍കി.കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ( KSESA ) സംസ്ഥാന പ്രസിഡന്റ് ടി സജുകുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി ഡി പ്രസാദ്, വിമുക്തി മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അഡ്വ ജോസ് കളീക്കല്‍ ,
കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഷാബു തോമസ്, കെ എസ് ഇ എസ് എ സംസ്ഥാന കൗണ്‍സിലര്‍ എന്‍ പ്രവീണ്‍, എക്‌സൈസ് എംപ്ലോയീസ് സഹകരണസംഘം പ്രസിഡന്റ് ആര്‍ എസ് ഹരിഹരനുണ്ണി, കേരള സ്റ്റേറ്റ് എക്‌സൈസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് റ്റി ജെയിംസ്, കെ എസ് ഇ എസ് എ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് മനോജ് എന്നിവര്‍ പ്രസംഗിച്ചു . കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ അയൂബ് ഖാന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ബി സുഭാഷ് കുമാര്‍ നന്ദിയും പറഞ്ഞു. വരയരങ്ങിലൂടെയും സചിത്രപ്രഭാഷണങ്ങളിലൂടെയും മയക്കുമരുന്നിനെതിരെ നിരന്തരപോരാട്ടം നടത്തുന്ന സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ്ജിയെ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ വി എ സലിം, കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് ടി സജുകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി ആദരിച്ചു

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …