ചെന്നൈ: തമിഴ്നാട് വൈദ്യുതിഭവന് (TANGEDCO)ജീവനക്കാരന്റെ വാഹനം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് വിരുതുനഗറിലെ പ്രദേശിക പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച രാത്രി വൈദ്യുതി മുടങ്ങിയത് രണ്ട് മണിക്കൂര്‍. ഇരുചക്രവാഹനം പോലീസ് പിടിച്ചെടുത്തതിനെ തുടര്‍ന്നായിരുന്നു സംഭവം. വ്യാഴാഴ്ച കൂമപ്പട്ടി പോലീസ് വാഹനപരിശോധനയ്ക്കിടെ ട്രിപ്പിളടിച്ചെത്തിയ ബൈക്ക് തടഞ്ഞു നിര്‍ത്തി. യാത്രികര്‍ക്ക് ഹെല്‍മറ്റോ ലൈസന്‍സോ വാഹനത്തിന് മതിയായ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. ബൈക്കിന്റെ രജിസ്ട്രേഷന് നമ്പര്‍ വ്യാജമായിരുന്നു. കൂടാതെ നമ്പര്‍ പ്ലേറ്റ് കൃത്യമായി ഉറപ്പിച്ചിരുന്നുമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന് പോലീസ് ബൈക്ക് പിടിച്ചെടുത്ത് സ്റ്റേഷനിലെത്തിച്ചു. രജിസ്ട്രേഷന് നമ്പര്‍ വ്യാജമായിരുന്നതിനാല്‍ പോലീസ് എഫ്ഐആര്‍ …