ദുബായിലെ റസ്റ്ററന്റില്‍ പാചകവാതകം ചോര്‍ന്ന് പൊട്ടിത്തെറിയില്‍ ഒരു മരണം

16 second read

ദുബായ് :ദുബായിലെ റസ്റ്ററന്റില്‍ പാചകവാതകം ചോര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ ഏഷ്യക്കാരന്‍ മരിച്ചു. റസ്റ്ററന്റിന് അകത്തുണ്ടായിരുന്നയാളാണ് മരിച്ചതെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 4.31ന് ഇന്റ്ര്‍നാഷനല്‍ സിറ്റിയിലായിരുന്നു അപകടം. നാല് നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്ററന്റില്‍ പാചക വാതകം ചോര്‍ന്ന് പൊട്ടിത്തെറിയുണ്ടാവുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

നാദ് അല്‍ ഷെബാ ഫയര്‍ സ്റ്റേഷനില്‍ നിന്നെത്തിയ അഗ്‌നിശമന സേന മിനിറ്റുകള്‍ക്കകം തീനിയന്ത്രണവിധേയമാക്കി. സുരക്ഷാ മുന്‍കരുലിന്റെ ഭാഗമായി കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. അബുദാബിയിലും സമാനമായ രീതിയില്‍ റസ്റ്ററന്റില്‍ സ്‌ഫോടമുണ്ടായി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …