പ്രതിഷേധ പ്രകടനം: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു

16 second read

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

വെഞ്ഞാറമ്മൂട് രണ്ട് പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ. പ്രകടനം നടത്തിയത്. ഇതിനിടയിലാണ് വട്ടിയൂര്‍ക്കാവ് ജങ്ഷനിലെ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തത്.
ഓഫീസ് വാതിലിലെ തകരഷീറ്റ് തകര്‍ത്ത് അതു വഴി അകത്ത് കയറിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഓഫീസിനകത്തെ സാധനങ്ങളും മഹാത്മാഗാന്ധിയുടെ ചിത്രം ഉള്‍പ്പെടെ തകര്‍ത്തതായും ഡി.സി.സി. അംഗം കാച്ചാണി സനില്‍ പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …