ന്യൂഡല്‍ഹി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ കാര്‍ഷികമേഖലയുടെ പുനരുജ്ജീവനത്തിനായി അടിയന്തര സഹായമായി 1595 കോടി അനുവദിക്കണമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, വിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. റബറിനെ വാണിജ്യ ഉത്പന്ന വിഭാഗത്തില്‍ നിന്ന് മാറ്റി കാര്‍ഷിക ഉത്പന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം. റബര്‍ കര്‍ഷകര്‍ക്ക് നല്കുന്ന ഇന്‍സെന്റീവ് 200 രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ 50 ശതമാനം കേന്ദ്രം നല്‍കണമെന്നും മന്ത്രി …